പാലക്കാട്: പാലക്കാട് ചിറ്റൂരിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും ടിവിഎസ് മൊപെഡും കൂട്ടിയിടിച്ച് അപകടം. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. ചിറ്റൂർ ഡിപ്പോയിൽനിന്ന് കൊഴിഞ്ഞാമ്പാറയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് എതിർദിശയിൽ വന്ന ലോറി, ടി.വി.എസ് മൊപെഡ് എന്നിവ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ചിറ്റൂർ കോളേജിൽ മുൻവശത്ത് വച്ചായിരുന്നു അപകടം
ലോറി െ്രെഡവറായ തമിഴ്നാട് സ്വദേശി കറുപ്പയ്യ, കെഎസ്ആർടിസി െ്രെഡവർ പരമേശ്വരൻ, കണ്ടക്ടർ രതീഷ്, മൊപെഡ് യാത്രക്കാരൻ ഉണ്ണികൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്സിന്റെയും ലോറിയുടെ മുൻവശം പൂർണമായും തകർന്നു. അപകട സമയം ബസിൽ യാത്രക്കാർ ആരും തന്നെ ഉണ്ടായിരുന്നില്ല.
Comments