പരമാവധി പരിശ്രമിച്ചു; പടിയിറങ്ങുന്നത് സംതൃപ്തിയോടെ: ബോബ്‌ഡെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പരമാവധി പരിശ്രമിച്ചു; പടിയിറങ്ങുന്നത് സംതൃപ്തിയോടെ: ബോബ്‌ഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2021, 10:23 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് എന്ന നിലയിൽ തന്നെക്കൊണ്ടാകാവുന്ന തരത്തിൽ കാര്യങ്ങൾ ചെയ്തു. ഇനി കോടതിയെ നയിക്കാൻ പ്രാപ്തമായ കൈകളിലാണ് ചുമതലയേൽപ്പിച്ചതെന്ന വിശ്വാസവുമുണ്ട്. ഇന്ത്യൻ നീതിപീഠത്തിന്റെ തലപ്പത്തേക്ക് വനിതകളെത്തേണ്ട കാലം അതിക്രമിച്ചെന്നും ബോബ്‌ഡെ സൂചിപ്പിച്ചു. തന്റെ കാലാവധി തീർന്ന ഇന്നലെ സഹപ്രവർത്തകർ നൽകിയ യാത്ര അയപ്പ് യോഗത്തിൽ മറുപടി പറയുകയായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ.

ഇന്നലെയാണ് 2019 മുതൽ ചുമതലയേറ്റ ചീഫ് ജസ്റ്റിസ് കാലാവധിയിൽ നിന്നും ശരദ് അരവിന്ദ് ബോബ്‌ഡെ വിരമിച്ചത്. 2013 ഏപ്രിൽ 13നാണ് ബോബ്‌ഡെ സുപ്രിംകോടതിയിലെ ജഡ്ജിയായി എത്തുന്നത്. 1956ൽ ജനിച്ച ബോബ്‌ഡെ 78ലാണ് അഭിഭാഷകനായത്. 2019 നവംബർ 18നാണ് ചീഫ് ജസ്റ്റിസായി നിയമിതനായത്.

ചീഫ് ജസ്റ്റിസുമാർ കുറഞ്ഞത് മൂന്ന് വർഷം ആ സ്ഥാനം അലങ്കരിക്കണമെന്ന് യാത്ര അയപ്പ് സന്ദേശം നൽകിയ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ പറഞ്ഞു. കൊറോണ നിയന്ത്രണത്തിനിടയിലും രാജ്യം മുഴുവൻ കോടതി വ്യവഹാരം ഓൺലൈനാക്കാൻ ബോബ്‌ഡെ അതിവേഗം എടുത്ത തീരുമാനം അഭിനന്ദനാർഹമാണ്. സുപ്രീംകോടതിയിൽ മാത്രം അരലക്ഷം കേസ്സുകൾ വെർച്വൽ സംവിധാനത്തിലൂടെ തീർപ്പാക്കിയെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.

48-ാമത് മുഖ്യ ന്യായാധിപനായി എൻ.വി.രമണയാണ് ചുമതലയേൽക്കുന്നത്. നിലവിലെ ചീഫ് ജസ്റ്റിസ് അടുത്തയാളെ നാമനിർദ്ദേശം ചെയ്യുകയും തുടർന്ന് രാഷ്‌ട്രപതി ആ തീരുമാനം അംഗീകരിക്കുകയും ചെയ്യും എന്നതാണ് സുപ്രീംകോടതിയുടെ കീഴ്വഴക്കം. ഏപ്രിൽ 6-ാം തീയതി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് രമണയുടെ നാമനിർദ്ദേശം അംഗീകരിച്ചുകൊണ്ട് ഉത്തരവായി. എൻ.വി. രമണ ഇന്ന് ചുതലയേൽക്കുമെന്ന് സുപ്രീംകോടതി ബാർ അസോസി യേഷൻ പ്രസിഡന്റ് വികാസ് സിംഗ് അറിയിച്ചു. രാഷ്‌ട്രപതി ഭവനിൽ വളരെ ചുരുങ്ങിയ അംഗങ്ങളുടെ സാന്നിദ്ധ്യത്തിലായിരിക്കും എൻ.വി.രമണയുടെ സത്യപ്രതിജ്ഞ നടക്കുക.

Tags: SUPREME COURT INDIAcjiCHIEF JUSTICE
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies