തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. തിരുവനന്തപുരത്തെ മലയിൻകീഴ്, നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനുകളിലെ പോലീസുകാർക്കെതിരെയാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്നാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തത്.
മലയിൻകീഴ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഹരീഷ്, നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അജിത്ത് വിക്രം എന്നിവരാണ് സസ്പെൻഷനിലായത്. തിരുവനന്തപുരം റേഞ്ച് ഡിഐജിയാണ് ഇരുവരേയും സസ്പെൻഡ് ചെയ്തിരിക്കുന്നത്.
സമൂഹമാദ്ധ്യമങ്ങളിൽ കൂടി ഇടത് സ്ഥാനാർത്ഥിയ്ക്ക് വേണ്ടി പ്രചാരണം നടത്തിയതിനെ തുടർന്നാണ് അജിത്തിനെ സസ്പെൻഡ് ചെയ്തത്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് യുഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് വേണ്ടി വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തതാണ് ഹരീഷിനെ സസ്പെൻഡ് ചെയ്യാൻ കാരണം.
Comments