കൊച്ചി: കൊറോണ പ്രതിരോധത്തിൽ സേവനനിരതരായി നാവികസേന. ലക്ഷദ്വീപിൽ നിന്നുള്ള രോഗിക്കാണ് നാവികസേനയുടെ അടിയന്തിര സഹായം ലഭിച്ചത്. കൊറോണ ബാധിച്ച 75 വയസ്സുകാരനായ രോഗിയെ കൊച്ചിയിലെ ആശുപത്രിയിലേക്കാണ് അടിയന്തിരമായി നാവികസേന എത്തിച്ചത്. കൊറോണയ്ക്കൊപ്പം കഴുത്തിലുണ്ടായ പരിക്കുമാണ് രോഗിയുടെ അവസ്ഥ ഗുരുതരമാക്കിയത്. തുടർന്നാണ് നാവികസേനയുടെ സഹായം ആശുപത്രി അധികൃതർ തേടിയത്.
ലക്ഷദ്വീപിലെ കൽപ്പേനി ദ്വീപിൽ നിന്നാണ് സതേൺ നാവിക കമാന്റിന്റെ നേതൃത്വത്തിൽ രോഗിയെ ഹെലികോപ്റ്ററിൽ കൊച്ചിയിലെത്തിച്ചത്. നാവികസേനയുടെ ഫോർട്ട് കൊച്ചിയിലെ സഞ്ജീവനി ആശുപത്രിയിലേക്കാണ് രോഗിയെ എത്തിച്ചത്. ഇതിനൊപ്പം നാവികസേന മേഖനാ എന്ന ചരക്കുകപ്പലിനെ വാടകയ്ക്ക് എടുക്കുകയും ലക്ഷദ്വീപിനാവശ്യമായ ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുകയും ചെയ്തു. ആന്ദ്രോത്ത് ദ്വീപിലെ ആശുപത്രിയുടെ ആവശ്യത്തിനാണ് ഓക്സിജൻ എത്തിച്ചത്.
Comments