ഒട്ടാവ: കൊറോണ ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ ശാരീരിക-മാനസിക അവസ്ഥ വളരെയധികം ബുദ്ധിമുട്ടിലായിരിക്കും. രോഗികൾക്ക് ആത്മവിശ്വാസം പകരേണ്ടത് അത്യാവശ്യമായ കാര്യമാണ്. രോഗികൾക്ക് കൃത്യമായ പരിചരണവും ആത്മവിശ്വാസവും പകരുന്നവരാണ് ആരോഗ്യപ്രവർത്തകർ. ഇത്തരത്തിൽ രോഗകളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഐസിയുവിന് പുറത്ത് പാട്ടു പാടിക്കൊടുക്കുന്ന ഒരു നഴ്സിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കാനഡയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന എമിലിൻ ഹോസോൺ എന്ന നഴ്സാണ് രോഗികൾക്കായി പാട്ട് പാടുന്നത്. ഐസിയു വാർഡിന്റെ പുറത്ത് നിന്ന് ‘യൂ ആർ നോട്ട് എലോൺ’ എന്ന ഗാനമാണ് ഗിത്താർ വായിച്ചു കൊണ്ട് ഇവർ ആലപിക്കുന്നത്. നഴ്സിന്റെ വീഡിയോ ആശുപത്രി അധികൃതർ തന്നെയാണ് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പുറത്ത് വിട്ടത്.
എമിലിൻ തന്നെ എഴുതിയ പാട്ടാണ് പാടുന്നത്. രോഗികൾക്ക് ഏറ്റവും ആവശ്യമായകാര്യവും തന്റെ ജീവിതത്തിൽ ഏറ്റവും സംതൃപ്തി തോന്നിയ നിമിഷവുമാണിതെന്ന് എമിലിൻ പറയുന്നു. എമിലിനെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.
This is Amy-Lynn. An endoscopy nurse at The Ottawa Hospital, who has recently been redeployed to the ICU.
Here she is with a beautiful song for our patients… “You are not alone”.Thank you for lifting our spirits, Amy-Lynn! 💙#StrongerTogether pic.twitter.com/Xn11mNr44D
— The Ottawa Hospital (@OttawaHospital) April 24, 2021
‘മൂന്നോ നാലോ വർഷം മുമ്പാണ് ഞാനീ ഗാനം എഴുതിയത്. എന്റെ ഒരു സുഹൃത്ത് മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സാഹചര്യത്തിലായിരുന്നു അത്. എനിക്ക് എന്റെ തന്നെ മുൻ കാല അനുഭവങ്ങൾ ഓർമ്മ വന്നു. ഞാൻ ഐസിയുവിൽ രോഗികളെ പരിചരിക്കുമ്പോൾ രോഗികളുടെ ഏകാന്തതയും അത് കാരണമുള്ള ബുദ്ധിമുട്ടുകളും നേരിട്ട് കണ്ടിട്ടുണ്ട്. ഇപ്പോൾ ഞാനിത് ചെയ്തില്ലെങ്കിൽ പിന്നെ എപ്പോഴാണ് രോഗികൾക്ക് സാന്ത്വനം നൽക്കാൻ കഴിയുക’ എമിലിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Comments