മുഖ്യമന്ത്രി മമത തന്നെ; സത്യപ്രതിജ്ഞ ബുധനാഴ്ച
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഖ്യമന്ത്രി മമത തന്നെ; സത്യപ്രതിജ്ഞ ബുധനാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2021, 08:18 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി ബുധനാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ മമതയെ കക്ഷി നേതാവായി തെരഞ്ഞെടുത്തതായി പാർട്ടി നേതാവ് പാർത്ഥ ചാറ്റർജി വ്യക്തമാക്കി. 213 സീറ്റുകൾ നേടിയാണ് തൃണമൂൽ ബംഗാളിൽ തുടർ ഭരണം ഉറപ്പിച്ചത്.

മമതയുടെ സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ വ്യാഴാഴ്ച എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കും. ബിമൻ ബാനർജിയെയാണ് സ്പീക്കറായി നിശ്ചയിച്ചിരിക്കുന്നതെന്ന് പാർത്ഥ ചാറ്റർജി വ്യക്തമാക്കി. സുബ്രതാ മുഖർജിയായിരിക്കും പ്രോട്ടേം സ്പീക്കറായി ചുമതലയേൽക്കുക. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചടങ്ങുകൾ ലളിതമായിട്ടാകുമെന്നാണ് സൂചന.

നന്ദിഗ്രാമിൽ പരാജയപ്പെട്ട മമത മുഖ്യമന്ത്രിയായാലും ആറ് മാസത്തിനുളളിൽ ജനവിധി തേടേണ്ടി വരും. വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിൽ ആണെന്നും ഭരണഘടനാ വ്യവസ്ഥയുണ്ടെന്നും ഇക്കാര്യത്തിൽ തടസമില്ലെന്നുമായിരുന്നു ഇതേക്കുറിച്ച് പാർത്ഥ ചാറ്റർജിയുടെ പ്രതികരണം. ഭരണഘടനയുടെ 164 (4) വകുപ്പിൽ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും മമത മുഖ്യമന്ത്രിയാകുന്നതിൽ നിന്നും ആർക്കും തടയാനാകില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

നന്ദിഗ്രാമിൽ വോട്ടെണ്ണലിൽ അട്ടിമറി നടന്നുവെന്ന നിലപാട് മമത ഇന്നും ആവർത്തിച്ചിരുന്നു. അഭിനന്ദനം അറിയിച്ച് ഗവർണർ പോലും തന്നെ വിളിച്ചുവെന്നും നാല് മണിക്കൂറോളം സെർവ്വറുകൾ ഡൗൺ ആയതായും പിന്നീട് പെട്ടന്ന് കാര്യങ്ങൾ മാറി മറിഞ്ഞതായുമായിരുന്നു മമതയുടെ ആരോപണം. 1622 വോട്ടുകൾക്കാണ് സുവേന്ദു അധികാരി നന്ദിഗ്രാമിൽ മമതയെ പരാജയപ്പെടുത്തിയത്.

പോസ്റ്റൽ ബാലറ്റുകൾ ഉൾപ്പെടെ വീണ്ടും എണ്ണണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചുകഴിഞ്ഞു. ഇക്കാര്യത്തിൽ കോടതിയിലും ഹർജി നൽകാനുളള നീക്കത്തിലാണ് പാർട്ടി.

Tags: National 2021
ShareTweetSendShare

More News from this section

മുസ്ലീം യുവാവുമായി പ്രണയത്തിലാകാൻ നിർബന്ധിച്ചു; വിവാഹം കഴിച്ചാൽ വിദേശത്ത് സ്ഥിരതാമസം വാഗ്ദാനം ചെയ്തു; ടിസിഎസിന് പിന്നാലെ വിപ്രോയിലും കോർപ്പറേറ്റ് ജിഹാദ് ആരോപണം

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

മുഖ്യമന്ത്രി വിഡി സതീശന് കറുപ്പിനെ പേടി; മുഖ്യമന്ത്രി താമസിച്ച മുറിക്ക് മുന്നിൽ കറുത്ത ഫ്ലക്സ് ബോർഡ്‌; കേരള ഹൗസ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച് ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies