അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ താരങ്ങളോടൊപ്പം; അവസാനം ചികിത്സയ്ക്ക് പോലും വഴിമുട്ടിയ മേള രഘുവിന്റെ ജീവിതം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ താരങ്ങളോടൊപ്പം; അവസാനം ചികിത്സയ്‌ക്ക് പോലും വഴിമുട്ടിയ മേള രഘുവിന്റെ ജീവിതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2021, 11:13 am IST
FacebookTwitterWhatsAppTelegram

അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം സൂപ്പര്‍ താരങ്ങളോടൊപ്പമായിരുന്നു. എങ്കിലും അവസാന നാളുകളില്‍ ചികിത്സയ്‌ക്ക് പോലും പണമില്ലാതെ കഷ്ടത അനുഭവിച്ച് മരണത്തിന് കീഴടങ്ങി മേള രഘു എന്ന കലാകാരന്‍. കഴിഞ്ഞ മാസം 16 ന് വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് രഘുവിനെ ചേര്‍ത്തല താലൂക്കാശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രഘുവിന്റെ ചികിത്സയ്‌ക്കായി ഏറെ ബുദ്ധിമുട്ടേണ്ടി വന്നു സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് . ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകളും വന്നിരുന്നു.

കെ ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലെ നായകനായി മമ്മൂട്ടിയോടൊപ്പമായിരുന്നു ബിഗ് സ്‌ക്രീനിലെ രഘുവിന്റെ തുടക്കം. കമലഹാസനുമൊത്ത് അപൂര്‍വ സഹോദരങ്ങള്‍ എന്ന തമിഴ് ചിത്രത്തിലും മേള രഘു അഭിനയിച്ചിരുന്നു. മുപ്പതോളം സിനിമകളില്‍ അഭിനയിച്ച രഘുവിന്റെ അവസാന ചിത്രം മോഹന്‍ലാല്‍ നായകനായ ദൃശ്യം 2 ആയിരുന്നു . ചെങ്ങന്നൂരിലെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച രഘു, കെ.എസ്.ആര്‍.ടി.സി ജീവനക്കാരനായ അച്ഛന്റെ നാല് മക്കളില്‍ മൂത്തമകന്‍ ആയിരുന്നു. പഠിക്കാന്‍ മിടുക്കനല്ലായിരുന്ന രഘുവിനെ, പക്ഷേ പൊക്കമില്ലായ്മ എന്ന പ്രത്യേക പരിഗണയും വാത്സല്യവും പത്താം തരം വരെ എത്തിക്കുകയായിരുന്നു.

പക്ഷേ പത്താം തരം ജയിക്കാന്‍ രഘുവിനായിരുന്നില്ല, പഠനത്തില്‍ പിന്നോട്ടായിരുന്നെങ്കിലും സ്‌കൂളില്‍ പഠിക്കുന്ന കാലത്തേ മിമിക്രിയിലും മോണോ ആക്ടിലും രഘു സമ്മാനങ്ങള്‍ വാരിക്കൂട്ടിയിരുന്നു. തുടര്‍ന്ന് ഭാരത് സര്‍ക്കസില്‍ ചേര്‍ന്നു. 1980 ല്‍ കോഴിക്കോട്ട് സര്‍ക്കസ് കളിക്കുമ്പോഴാണ് രഘുവിനെ കാണാന്‍ നടനും സംവിധായകനുമായ ശ്രീനിവാസന്‍ എത്തി സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടോ എന്ന് തിരക്കി. ഒടുവില്‍ സര്‍ക്കസ് മാനേജരുടെ സമ്മതം വാങ്ങി ശ്രീനിവാസന്‍ രഘുവിനെ സിനിമാ ലോകത്തേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. ശശി എന്നാണ് യഥാര്‍ത്ഥ നാമം, സിനിമയിലെത്തിയപ്പോഴാണ് രഘു എന്ന് പേര് മാറ്റിയത്.

Tags: malayalam actor
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies