ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ജി 7 ഉച്ചകോടി; തെക്കൻ ചൈനാ കടലിലെ സൈനിക വിന്യാസത്തിനെതിരെ മുന്നറിയിപ്പ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ജി 7 ഉച്ചകോടി; തെക്കൻ ചൈനാ കടലിലെ സൈനിക വിന്യാസത്തിനെതിരെ മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2021, 12:29 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ജി 7 ഉച്ചകോടി. തെക്കൻ ചൈനാ കടലിലെ സൈനിക വിന്യാസത്തിനെതിരെ മുന്നറിയിപ്പ് നൽകിയ ലോകരാജ്യങ്ങൾ അയൽ രാജ്യങ്ങളോടും ഹോങ്കോംഗിനോടും ചൈന കാണിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ക്കെതിരെ രൂക്ഷ വിമർശനമുയർത്തി. ചൈനയിലെ സിൻജിയാംഗ് മേഖലയിലെ ഉയിഗുർ ജനങ്ങളുടെ ദുരിതം അനുദിനം കൂട്ടി ചൈന ലോകത്തെ വെല്ലുവിളിക്കു കയാണെന്നും ലോകരാജ്യങ്ങൾ വിമർശിച്ചു. കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ,അമേരിക്ക, ബ്രിട്ടൺ എന്നിവരാണ് ജി7 കൂട്ടായ്മയിലുള്ളത്.

ഹോങ്കോംഗിൽ ദേശീയ സുരക്ഷാ നിയമം അടിച്ചേൽപ്പിച്ചതും പ്രതിഷേധിച്ചവരെ തടവിലാക്കിയതിനേയും ജി 7 രാജ്യങ്ങൾ വിമർശിച്ചു. ഒപ്പം ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് തെക്കൻ ചൈന കടലിൽ സൈനിക സന്നാഹം വർദ്ധിപ്പിച്ചിരിക്കുന്നത് മറ്റു രാജ്യങ്ങളെ യുദ്ധത്തിന് ക്ഷണിക്കുന്നതിന് തുല്യമാണെന്ന് ജപ്പാൻ പ്രതിനിധി ചൂണ്ടിക്കാട്ടി. തായ്‌വാനെതിരെ യുദ്ധസമാന സന്നാഹം അതിർത്തിയിൽ ഒരുക്കിയതും യോഗം വിലയിരുത്തി.

ഉയിഗുറുകൾക്ക് മേൽ രാഷ്‌ട്രീയ മേധാവിത്വമാണ് ചൈന നടപ്പാക്കുന്നത്. കുട്ടികളെ ചെറുപ്രായത്തിൽ മാതാപിതാക്കളിൽ നിന്നും അകറ്റി നിർത്തുന്നു. പ്രത്യേക ഹോസ്റ്റലുകളിൽ പാർപ്പിച്ച് സ്വന്തം ഭാഷയും മതവും ഓർമ്മിക്കാതിരിക്കാൻ നിരന്തരം പരിശീലനം നൽകുന്നു. സ്വന്തം ജനത മോശമാണെന്ന അപകർഷതാ ബോധം ജനിപ്പിക്കുന്നു. മാതാപിതാക്കളെ തടങ്കൽ പാളയത്തിൽ താമസിപ്പിച്ചിരിക്കുന്നു. പുറം ലോകത്തെ ഒരു മാറ്റവും ജീവിതത്തിലെ ഒരു സന്തോഷവും അറിയാതെ മുപ്പതുലക്ഷത്തിലേറെ ജനങ്ങളാണ് സിൻജിയാംഗിൽ കഴിയുന്നത്. കഴിയുന്നത്. ഉയിഗുറുകളെ കൂടാതെ തുർക്കിഷുകളും കാസഖികളുമടക്കം ചൈനയുടെ തടവിലാണെന്ന റിപ്പോർട്ടുകളും യോഗം ചർച്ച ചെയ്തു.

വ്യാപാര മേഖലയിലെ ചൈനയ്‌ക്കെതിരായ നിയന്ത്രണവും യോഗത്തിൽ ചർച്ചയായി. അടിമജോലി ചെയ്യിച്ച് സിൻജിയാംഗിൽ നിർമ്മിക്കുന്ന ഒരു ഉൽപ്പന്നങ്ങളും വാങ്ങില്ലെന്ന നയത്തെ എല്ലാ രാജ്യങ്ങളും പിന്തുണച്ചു. അതേ സമയം പ്രതികാര നടപടിയായി ചൈന തെക്കൻ ചൈനാ കടലിലെ കപ്പലുകളെ തടയുന്നതും മത്സ്യബന്ധന കപ്പലുകളെ പിടികൂടുന്നതും യോഗം കുറ്റപ്പെടുത്തി.

Tags: G7
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies