ഏപ്രിലില്‍ 2,83,045 ഇരുചക്ര വാഹനങ്ങള്‍ വിറ്റ് ഹോണ്ട
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഏപ്രിലില്‍ 2,83,045 ഇരുചക്ര വാഹനങ്ങള്‍ വിറ്റ് ഹോണ്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2021, 12:50 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 2021 ഏപ്രില്‍ മാസത്തില്‍ വിറ്റഴിച്ചത് 2,83,045 യൂണിറ്റ് ഇരുചക്ര വാഹനങ്ങള്‍. കൊറോണ രണ്ടാം തരംഗത്തിന്റെ വ്യാപനത്തോടെ രാജ്യമൊട്ടാകെ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനാല്‍, ഹോണ്ട എല്ലാ പങ്കാളികളുടെയും സുരക്ഷയ്‌ക്ക് മുന്‍ഗണന നല്‍കിയാണ് വാഹനങ്ങളുടെ വിതരണം നടത്തിയതെന്ന് കമ്പനി വ്യക്തമാക്കുന്നു.

2021-22 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ ഹോണ്ടയുടെ മൊത്തം വില്‍പന (ആഭ്യന്തര വില്‍പനയും കയറ്റുമതിയും ഉള്‍പ്പെടെ) 2,83,045 യൂണിറ്റിലെത്തി. ആഭ്യന്തര വിപണിയില്‍ മാത്രം 2,40,100 ഇരുചക്രവാഹനങ്ങളാണ് വില്‍പന നടത്തിയത്. രാജ്യമൊട്ടാകെ ലോക്ഡൗണ്‍ ആയിരുന്നതിനാല്‍ കഴിഞ്ഞ വര്‍ഷം എപ്രിലില്‍ ആഭ്യന്തര വില്‍പനയുണ്ടായിരുന്നില്ല.

വിദേശ ബിസിനസ് വിപുലീകരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഹോണ്ട, വിദേശ കയറ്റുമതിയിലും മികച്ച നേട്ടം കൈവരിച്ചു. 2020 ഏപ്രിലിലെ 2,630 യൂണിറ്റുകളുടെ സ്ഥാനത്ത് ഈ വര്‍ഷം ഏപ്രിലില്‍ 42,945 യൂണിറ്റുകള്‍ വിദേശ വിപണിയിലേക്ക് കയറ്റുമതി ചെയ്തു. 36 മാസത്തിനിടെ ആദ്യമായി ഹോണ്ടയുടെ കയറ്റുമതി 40,000 യൂണിറ്റ് മറികടന്നു. ഹോണ്ടയുടെ ഇന്ത്യയില്‍ നിര്‍മിച്ച ബിഎസ്-6 മോഡലുകള്‍ക്ക് യൂറോപ്പിലും (എസ്പി 125) ജപ്പാനിലും (ഹൈനസ് സിബി 350, സിബി 350 ആര്‍എസ്) വലിയ ഡിമാന്‍ഡ് ഉണ്ടെന്നാണ് ഹോണ്ട അവകാശപ്പെടുന്നത്.

ഏപ്രില്‍ ആദ്യം മുതലുള്ള പ്രാദേശിക തല ലോക്ക്ഡൗണുകള്‍ ഉപഭോക്തൃ ഡിമാന്‍ഡ് ഗണ്യമായി കുറച്ചെന്ന്, വില്‍പനയെ കുറിച്ച് സംസാരിച്ച ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യാദവീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു. വ്യക്തിഗത മൊബിലിറ്റിയുടെ ആവശ്യകത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എങ്കിലും സുരക്ഷിതമായി വീട്ടില്‍ തന്നെ തുടരുക എന്നത് രാജ്യത്തിന്റെ പ്രഥമ പരിഗണനയായതിനാല്‍ വില്‍പന സാധാരണ നിലയിലാവാന്‍ കുറച്ച് മാസങ്ങള്‍ എടുക്കാം. നിലവിലെ സാഹചര്യങ്ങള്‍ തങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies