ചെറിയ കറുപ്പില്‍ വെള്ള ആവരണമുള്ള കുഞ്ഞുമണികളാണ് കസ്കസ്. രുചിയുടെ കാര്യത്തില്‍ മാത്രമല്ല ഔഷധഗുണങ്ങളുടെ കാര്യത്തിലും ഏറെ മുന്നിലാണ് കസ്കസ്. വഴുവഴുപ്പുള്ള കൂട്ടമായി കിടക്കുന്ന ഇവ തുളസി വിത്തിനോട് സമാനമായതാണ്. പോപ്പിസീഡ്സ് കറുപ്പു ചെടിയുടെ വിത്തുകളാണിവ.
മുറിപ്പെടാതെ ലഭിക്കുന്ന കായ്കളില്‍ നിന്നും ശേഖരിക്കുന്ന വിത്താണ് കസ്കസ്. അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് എങ്കിലും നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കസ്കസ്. ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, തയാമിന്‍, മാംഗനീസ്, മഗ്നീഷ്യം, സിങ്ക് എന്നിവയാല്‍ സമ്പന്നമാണ് കസ്കസ്. ഈ കസ്കസ് തുളസിയില്‍ നിന്നും ഉണ്ടാക്കിയെടുക്കാം.
അതിനായി കുറച്ച് ഉണങ്ങിയ തുളസിയില പൂവ് അടര്‍ത്തി എടുത്ത ശേഷം അമര്‍ത്തി തിരുമ്മുക അപ്പോൾ കറുത്ത വളരെ ചെറിയ മണികള്‍ ലഭിക്കുന്നു. അരിപ്പ ഉപയോഗിച്ച് അതിലെ പൊടിയെല്ലാം കളഞ്ഞ ശേഷം കറുത്ത കുഞ്ഞന്‍ കുരുക്കള്‍ വേര്‍തിരിച്ചെടുത്ത ശേഷം ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ കുഞ്ഞു മണികള്‍ ഇട്ടു നോക്കിയാല്‍ ഗ്ലാസ് നടയില്‍ കസ്കസ് കാണാം. പല അസുഖങ്ങള്‍ക്കും ഉത്തമമാണ് കസ്ക്സ്.
Comments