മുംബൈ : ടാറ്റയുടെ തലവര മാറ്റിയ ഡിസൈനർ പ്രതാപ് ബോസ് കമ്പനിയിൽ നിന്നും പടിയിറങ്ങി. ടാറ്റ മോട്ടോര്‍സിന്റെ ഗ്ലോബല്‍ ഡിസൈന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും പടിയിറങ്ങിയ പ്രതാപ് ബോസ് മഹീന്ദ്രയിലേക്ക് ചേക്കേറുമെന്നാണ് സൂചനകൾ. ചില ദേശീയ മാദ്ധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തപ്പോഴും ഔദ്യോഗികമായി പ്രതികരിക്കാൻ ബോസ് തയ്യാറായിട്ടില്ല.
അദ്ദേഹം മഹീന്ദ്രയുടെ പുതിയ ഡിസൈന്‍ മേധാവിയാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. യുകെയിലെ മഹീന്ദ്ര അഡ്വാന്‍സ്ഡ് ഡിസൈന്‍ യൂറോപ്പിനെ (MADE) നയിക്കാനുള്ള ചുമതല അദ്ദേഹം ഏറ്റെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഏകദേശം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ടാറ്റയില്‍ നിന്നും പടിയിറങ്ങിയത്.
ടാറ്റയുടെ തലവര മാറ്റിയ മിക്ക വാഹനങ്ങളുടെയും രൂപകല്‍പ്പനയില്‍ പ്രതാപ് ബോസിന് നിർണായക സ്ഥാനമുണ്ട്. ടിയാഗോ, ഹാരിയർ, നെക്സൺ, അൾട്രോസ്, പുതിയ സഫാരി അടക്കമുള്ള വാഹനങ്ങളുടെയെല്ലാം ഡിസൈനിന് പിന്നിൽ പ്രവർത്തിച്ചത് ബോസിന്റെ തലയായിരുന്നു. ഈ വാഹനങ്ങളെല്ലാം വിപണിയിൽ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.
Comments