മലയാളി മനസ്സില്‍ ഇന്നും മായാതെ കിടക്കുന്ന രണ്ട് മുഖങ്ങളാണ് മാമാട്ടിക്കുട്ടിയും മാളൂട്ടിയും. ബാലതാരങ്ങളായി എത്തി മലയാളികളെ വിസ്മയിപ്പിച്ച രണ്ട് സഹോദരിമാര്‍. ബേബി ശാലിനിയും ബേബി ശ്യാമിലിയും. എന്നാല്‍ വലുതായപ്പോള്‍ മലയാളികളുടെ പ്രിയ നായികായി ശാലിനി മാറി. ചാക്കോച്ചനും ശാലിനിയും മലയാളി മനസ്സില്‍ പ്രിയപ്പെട്ട പ്രണയജോഡികളായി മാറി. തമിഴ് തെലുങ്ക് ചിത്രങ്ങളിലും തന്റെതായ ചുവടുറപ്പിക്കാന്‍ താരത്തിന് സാധിച്ചു. തുടര്‍ന്ന് തമിഴ് സിനിമ മേഖലയിലെ സൂപ്പര്‍താരമായ അജിത്തുമായി ശാലിനി വിവാഹം നടന്നു.
വിവാഹത്തിനു ശേഷം അഭിനയജീവിതത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന താരത്തിന്റെ വിശേഷങ്ങള്‍ അറിയുവാന്‍ ആരാധകര്‍ക്ക് വലിയ താല്‍പര്യമാണ്. എന്നാല്‍ ഇന്നിപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത് ശാലിനിയുടെ പുതിയ ചിത്രമാണ്. ചിത്രത്തില്‍ ശാലിനി ഒറ്റയ്‌ക്കല്ല ഉള്ളത്. അനുജത്തി ശ്യാമിലിയും ഉണ്ട്. മാമാട്ടിക്കുട്ടിയമ്മയെയും മാളൂട്ടിയെയും ഒരുമിച്ചു കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇരുവരുടെയും ആരാധകര്‍. നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരുന്നു ഇരുവരുടെയും ചിത്രം വൈറലായി മാറിയത്.
കറുത്ത നിറത്തിലുള്ള ഗൗണ്‍ ധരിച്ചാണ് ഇരുവരും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എല്ലാ രാത്രികളും സ്ത്രീകളുടെ രാത്രികളാണ് എന്ന അടിക്കുറിപ്പോടെ കൂടിയാണ് ശ്യാമിലി ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി കമന്റുകള്‍ ആണ് ചിത്രത്തിനു താഴെ എത്തിയിരിക്കുന്നത്. ചാക്കോച്ചനൊപ്പം മലയാളത്തില്‍ ശ്യാമിലി നായികയായി അരങ്ങേറ്റം കുറിച്ചിരുന്നു. ഇനി എന്നാണ് താരത്തിന്റെ അടുത്ത ചിത്രം എത്തുക എന്ന് അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.















