ശ്രീനഗര്‍: ജമ്മുകശ്മീരിലെ കൊറോണ പ്രതിരോധ നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്നും ജനങ്ങള്‍ കര്‍ഫ്യൂവിനോട് സഹകരിക്കണമെന്നും ലെഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ അഭ്യര്‍ത്ഥിച്ചു.മെയ് 17 വരെയാണ് കേന്ദ്രഭരണപ്രദേശത്തെ കര്‍ഫ്യൂ പ്രഖ്യാപനം. വിവാഹങ്ങള്‍ക്ക് അനുമതി നല്‍കിയെങ്കിലും പരമാവധി 25 പേര് എന്ന നിലയിലേക്ക് നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ്.
‘കൊറോണ വ്യാപനം ഭയാനകമാണ്. നമ്മുടെ പ്രദേശത്ത് അത് പടരാന്‍ അനുവദിച്ചുകൂട. നിയന്ത്രണം മാത്രമാണ് ഏക പോംവഴി. അതിനാല്‍ കൂ്ട്ടംകൂടുന്നതും പൊതു സ്ഥലത്ത് ജനങ്ങളെത്തുന്നതും വിലക്കിയിരിക്കുകയാണ്. കര്‍ഫ്യൂ സമയം ആരും ലംഘിക്കരുതെന്നാണ് വിനീതമായി അഭ്യര്‍ത്ഥിക്കാനുള്ളത്. ഒരാഴ്ചത്തെ ലോക്ഡൗണ്‍ അനിവാര്യമാണെന്ന ബോധ്യം ജനങ്ങള്‍ക്കുണ്ടെന്ന് വിശ്വസിക്കുന്നു.’ മനോജ് സിന്‍ഹ പറഞ്ഞു.
റംസാന് ഈദ് പെരുന്നാളുകള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലും അവശ്യസേവനങ്ങള്‍ക്ക് അനുമതിയുണ്ട്. എന്നാല്‍ കര്‍ഫ്യൂ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനാകില്ലെന്നും മനോജ് സിന്‍ഹ വ്യക്തമാക്കി. പൊതുജനങ്ങള്‍ക്കാവശ്യമുള്ള എല്ലാ സഹായങ്ങളും അതാത് പ്രദേശിക ഭരണകൂടം നല്‍കുമെന്നും സിന്‍ഹ അറിയിച്ചു.
Comments