ന്യൂഡല്‍ഹി: രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് പത്തുശതമാനത്തിലേറെയുള്ള മുഴുവന്‍ ജില്ലകളും പൂര്‍ണ്ണമായും അടച്ചിടണമെന്ന നിര്‍ദ്ദേശവുമായി ഐ.സി.എം.ആര്. രാജ്യ തലസ്ഥാനം തുറന്നാല്‍ കൊറോണ വീണ്ടും വ്യാപിക്കുമെന്നും ഐ.സി.എം.ആര് മുന്നറിയിപ്പ് നല്കി. ഇന്ത്യയിലെ രോഗബാധിത ജില്ലകള്‍ ആറു മുതല്‍ എട്ടാഴ്ചവരെ അടച്ചിടണമെന്ന നിര്‍ദ്ദേശമാണ് ഐ.സി.എം.ആര് മേധാവി നല്‍കുന്നത്.
ലോക് ഡൗണ്‍ അനിവാര്യമാണെന്ന പ്രസ്താവനയുമായി ഐ.സി.എം.ആര് രംഗത്തെത്തുന്നത് ഇത് ആദ്യമായാണ്. കൊറോണയുടെ രണ്ടാം തരംഗം ഗ്രാമങ്ങളിലേക്ക് പടരുകയാണ്. അത് തടയപ്പെടണം. പട്ടണങ്ങളിലും നഗരങ്ങളിലും വന്നുപോകുന്ന ഗ്രാമീണരിലൂടെ രോഗം എത്തിയിരിക്കുകയാണ്. ഇത് എല്ലാത്തരത്തിലും രാജ്യത്തെ പ്രതിസന്ധിയിലാക്കുമെന്നും ഐ.സി.എം.ആര് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിന് താഴെ എത്തും വരെ ജില്ലകള്‍ അടച്ചിടണം. അതിന് 6 മുതല്‍ എട്ടാഴ്ചവരെ സമയമെടുക്കുമെന്നും ഐ.സി.എം.ആര്
മേധാവി വ്യക്തമാക്കി.
രാജ്യത്തെ 718 ജില്ലകളിലാണ് നിലവില്‍ 10 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത്. പ്രധാന നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ ടി.പി.ആര് പത്തുശതമാനത്തിന് മുകളില്‍ തന്നെ തുടരുകയാണ്. ഇന്ത്യയിലെ പല ജില്ലകളിലും പോസിറ്റിവിറ്റ്ി നിരക്ക് 50 ശതമാനം വരെ എത്തിയതും ഐ.സി.എം.ആര്
ചൂണ്ടിക്കാട്ടി.
Comments