വിവിധ തരത്തിലുള്ള വിഭവങ്ങളുടെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത് വ്യത്യസ്തമായ ഒരു വിഭവത്തെ കുറിച്ചുള്ള വാര്‍ത്തയല്ല വിലയുളള ഒരു വില്‍പ്പനക്കാരനെ കുറിച്ചാണ്. കേള്‍ക്കുമ്പോള്‍ ഇതെന്തെന്ന് തോന്നും. എന്നാൽ സംഭവം ഇത്രയേ ഉള്ളൂ.. ശരീരത്തില്‍ നിറയെ സ്വര്‍ണാഭരണങ്ങള്‍ ഇട്ടാണ് ഇദ്ദേഹം വില്പന നടത്തുന്നത്.
വളരെ പെട്ടെന്നാണ് ദേഹം നിറയെ സ്വര്‍ണം നിറച്ച ഈ കുല്‍ഫി-ഫലൂദ വില്പ്പനക്കാരന് സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയത്. ഇന്‍ഡോര്‍ ആസ്ഥാനമായി കുല്‍ഫി വില്പന നടത്തുന്ന നട്വര് നേമയാണ് ഈ പണക്കാരനായ വില്പനക്കാരന്. നിറയെ സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നതുകൊണ്ട് തന്നെ ഗോള്‍ഡ് മാന്‍ കുല്‍ഫി വാല എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഇന്‍ഡോറിലെ പ്രധാന സ്വര്‍ണ വ്യാപാര മാര്‍ക്കറ്റായ സര്‍ഫ ബസാര്‍ പ്രദേശത്താണ് നേമയുടെ കട സ്ഥിതി ചെയ്യുന്നു.
കഴിഞ്ഞ 45 വര്‍ഷമായി നേമ ഇവിടെ ബിസിനസ് ചെയ്യുന്നുണ്ട്. വ്യത്യസ്തനായ വില്‍പ്പനക്കാരനെ കാണാന്‍ നിരവധി പേരാണ് ഇവിടെയെത്തുന്നത്. ഫുഡ് ബ്ലോഗര്‍ അമര്‍ സിരോഹിയാണ് ഈ വീഡിയോ പങ്കുവെച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 32 ദശലക്ഷത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു. കുല്‍ഫി എങ്ങിനെയാണ് ഉണ്ടാക്കുന്നതെന്നുള്ള വീഡിയോയും ഇതോടൊപ്പമുണ്ട്. കേസര്‍, ബദാം, മാമ്പഴം, സീതാഫാല്‍, കാജു, കേവ്ര തുടങ്ങി വ്യത്യസ്തമായ കുല്‍ഫികള്‍ കടയില്‍ ലഭ്യമാണ്.
Comments