കൊറോണ അതിജീവിനകഥ പറയുന്ന പ്രതീക്ഷ എന്ന മ്യൂസിക് ആൽബം ശ്രദ്ധനേടുന്നു. ഇരുൾ പാകുന്നു ഇടവഴിയിൽ എന്ന് തുടങ്ങുന്ന ഗാനം കൊറോണയ്ക്കെതിരെ പോരാടുന്ന ഓരോ മനുഷ്യരുടേയും ജീവിതത്തെ സൂചിപ്പിക്കുന്നു. മകനെ വേർപെട്ട ഒരു അമ്മയുടെയും മകന്റെയും ദുഃഖവും സമാഗമത്തിലുണ്ടാകുന്ന അവരുടെ സന്തോഷവും ആണ് ഈ ഗാനാവിഷ്കാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അപ്രതീക്ഷിതമായി വന്നു ചേർന്ന കൊറോണ മഹാമാരിയിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുന്നു. തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിക്കുന്നതും ഉറ്റവരെ വേർപെട്ട് ജീവിതതാളം മാറ്റി മറിയ്ക്കുന്നതും എല്ലാ പ്രതിസന്ധിയിൽ നിന്നും രാജ്യം കരകയറുന്നതും ആണ് വീഡിയോയിൽ പറയുന്നത്.
കിരൺ അശോകനാണ് ഗാനം സംവിധാനം ചെയ്തത്. സുനീതി ദേവിയാണ് വരികൾ എഴുതിയിരിക്കുന്നത്. കണ്ണൻ സുനീതിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇതിനോടകം നിരവധി പേരാണ് വീഡിയോ കണ്ടത്.
Comments