ഇരുചക്ര വാഹനങ്ങളുടെ വാറന്റിയും സര്‍വീസ് കാലാവധിയും നീട്ടി ഹോണ്ട
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഇരുചക്ര വാഹനങ്ങളുടെ വാറന്റിയും സര്‍വീസ് കാലാവധിയും നീട്ടി ഹോണ്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2021, 06:39 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വാഹന വാറന്റിയുടെയും സൗജന്യ സര്‍വീസ് സേവനങ്ങളുടെയും കാലാവധി 2021 ജൂലൈ 31 വരെ നീട്ടി. കൊറോണ മഹാമാരി സാഹചര്യത്തില്‍, ഉപഭോക്താക്കളുടെ സുരക്ഷയ്‌ക്കും ക്ഷേമത്തിനും മുന്‍ഗണന നല്‍കുക എന്ന ലക്ഷ്യത്തോടെയാണിതെന്ന് കമ്പനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സൗജന്യ സര്‍വീസ്, വാറന്റി, വിപുലീകൃത വാറന്റി എന്നിവ 2021 ഏപ്രില്‍ 1നും 2021 മെയ് 31നും ഇടയില്‍ അവസാനിക്കുന്ന എല്ലാ ഹോണ്ട ടൂവീലര്‍ ഉപഭോക്താക്കള്‍ക്കും ദീര്‍ഘിപ്പിച്ച കാലാവധി ആനുകൂല്യം ലഭിക്കും.

ഇന്ത്യയിലെ എല്ലാ ഹോണ്ട ഗ്രൂപ്പ് കമ്പനികളുടെയും കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) വിഭാഗമായ ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍, കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയും ദുരിതാശ്വാസ നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന, രാജസ്ഥാന്‍, കര്‍ണാടക, യു.പി, ഗുജറാത്ത് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പിന്തുണയ്‌ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി 65 ദശലക്ഷം രൂപ നീക്കിവച്ചു. രാജസ്ഥാനിലെ തപൂകര, മനേസര്‍ എന്നിവിടങ്ങളിലെ നൂറ് കിടക്കകളുള്ള ആസ്പത്രി സൗകര്യവും ഇതില്‍ ഉള്‍പ്പെടും.

അല്‍വാര്‍ (രാജസ്ഥാന്‍), കോലാര്‍ (കര്‍ണാടക), ഗൗതംബുദ്ധ് നഗര്‍ (യുപി) എന്നിവിടങ്ങളില്‍ ഹോണ്ട ഓക്സിജന്‍ ഉത്പാദന പ്ലാന്റുകളും തയാറാക്കുന്നുണ്ട്. ഇതിന് പുറമെ, കൊറോണ മുന്‍നിര പോരാളികള്‍ക്ക് പിപിഇ കിറ്റ്, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയും, ഗ്രാമീണ മേഖലയിലെ സര്‍ക്കാര്‍ ആസ്പത്രികള്‍ക്ക് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, പള്‍സ് ഓക്സിമീറ്ററുകള്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളും ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ സൗജന്യമായി ലഭ്യമാക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies