പിറന്നാൾ ആശംസകൾക്ക് നന്ദി അറിയിച്ച് മോഹൻലാൽ. തന്റെ ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ തനിക്ക് പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ചവർക്ക് നന്ദി പറഞ്ഞത്. കഴിഞ്ഞ വർഷത്തേതിന് സമാനമായി ചെന്നൈയിലെ വീട്ടിലായിരുന്നു ഇത്തവണയും മോഹൻലാൽ തന്റെ പിറന്നാൾ ആഘോഷിച്ചത്.
പിറന്നാളാശംസകള്‍ക്ക് ഞാന്‍ നന്ദി അറിയിക്കുകയാണ്. കൊവിഡിന്‍റെ ഈ പരീക്ഷണകാലത്ത് സോഷ്യല്‍ മീഡിയയിലൂടെയും ഫോണ്‍ വഴിയും ആശംസകള്‍ നേരാന്‍ നിങ്ങള്‍ സമയം കണ്ടെത്തി എന്നത് എന്നെ സംബന്ധിച്ച് വളരെ വലുതാണ്. നിങ്ങള്‍ ഓരോരുത്തരെയും ജീവിതത്തില്‍ ലഭിച്ചു എന്നതില്‍ അനുഗ്രഹീതനാണ് ഞാന്‍. സുരക്ഷിതരായി ഇരിക്കാനും കൊവിഡ് മുന്‍കരുതലുകള്‍ പാലിക്കാനും ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഓര്‍മ്മിക്കാവുന്ന ഒരു ദിവസം സമ്മാനിച്ചതിന് ഒരിക്കല്‍ക്കൂടി നന്ദി അറിയിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
I just want to take a moment and "thank “ everyone for all the birthday wishes. It means a lot to me that you all took…
Posted by Mohanlal on Friday, May 21, 2021















