ശ്രീനഗര്‍: വാക്സിനേഷനില്‍ വന്‍ മുന്നേറ്റം നടത്തി ജമ്മുകശ്മീര്‍. ഇതുവരെ 45 വയസ്സിന് മുകളിലുള്ളവരില്‍ 60 ശതമാനം പേരും വാക്സിനെടുത്തതായി ഭരണകൂടം അറിയിച്ചു. രാജ്യത്താകമാനം 32 ശതമാനം പേര് വാക്സിനെടുത്തപ്പോഴാണ് ദേശീയ ശരാശരിയേക്കാള്‍ ബഹുദൂരം മുന്നിലേക്ക് ജമ്മുകശ്മീര്‍ എത്തിയത്.
ഈ വര്‍ഷം ജനുവരി 16നാണ് ജമ്മുകശ്മീരിലെ വാക്സിനേഷന് ആരംഭിച്ചത്. ഇതുവരെ 28 ലക്ഷം വാക്സിന് ഡോസുകളാണ് നല്‍കിയത്. 45 വയസ്സിന് മുകളിലുള്ള എല്ലാവരിലേക്കും അതിവേഗം വാക്സിനെത്തിക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്. എത്രയും വേഗം വാക്സിനെടുത്ത് കേന്ദ്ര ഭരണപ്രദേശത്തെ മഹാമാരിയില്‍ നിന്നും പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ അടല്‍ ദുല്ലു പറഞ്ഞു.
ഈ മാസം ആദ്യം മുതല്‍ 45 വയസ്സിന് താഴെയുള്ളവരുടെ വാക്സിനേഷന് ആരംഭിച്ചതായും ജമ്മു ഭരണകൂടം അറിയിച്ചു. കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നതിനനുസരിച്ച് 45 വയസ്സിന് താഴെയുള്ളവരുടെ വാക്സിന് വിതരണവും വേഗത്തിലാക്കുമെന്നും എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും വാക്സിനേഷന് പൂര്‍ത്തിയാക്കിയെന്നും ജമ്മു ആരോഗ്യവകുപ്പ് അറിയിച്ചു. ഒരോ വീടുകളും സന്ദര്‍ശിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ ബോധവല്‍ക്കരണം വര്‍ദ്ധിപ്പിച്ചതായും ആരോഗ്യവകുപ്പറിയിച്ചു.
Comments