ഇംഗ്ലണ്ട് പര്യടനം; ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ക്വാറന്റൈനിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇംഗ്ലണ്ട് പര്യടനം; ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ക്വാറന്റൈനിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2021, 03:23 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ടീം ഇന്ത്യയുടെ പുരുഷ വനിതാ ക്രിക്കറ്റ് താരങ്ങളെല്ലാം കർശന വ്യവസ്ഥകളോടെ ക്വാറന്റൈനിൽ പ്രവേശിച്ചു. ഇംഗ്ലണ്ടിലേക്കുള്ള പരമ്പരയ്‌ക്ക് മുന്നോടിയായാണ് ബി.സി.സി.ഐയുടെ ക്വാറന്റൈൻ സംവിധാനത്തിലേക്ക് താരങ്ങൾ പ്രവേശിച്ചത്. എട്ടുദിവസത്തെ ക്വാറന്റൈന് ശേഷം താരങ്ങൾ ഇംഗ്ലണ്ടിലേക്ക് ജൂൺ 2-ാം തീയതി പുറപ്പെടും. മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിനടുത്ത് ഹയാത് ഹോട്ടലിലാണ് ടീം ഇന്ത്യ ക്വാറന്റൈനിൽ കഴിയുന്നത്.

ടീം ഇന്ത്യയുടെ പുരുഷ താരങ്ങൾക്ക് രണ്ടു സുപ്രധാന മത്സരങ്ങളാണ് ഇംഗ്ലണ്ടിലുള്ളത്. ന്യൂസിലാന്റുമായി ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനാണ് ഇന്ത്യ ആദ്യം ഇറങ്ങുന്നത്. ആദ്യ പോരാട്ടം ജൂൺ 18നാണ് നടക്കുന്നത്. തുടർന്ന് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റുകൾ മാത്രമുള്ള പരമ്പര ആഗസ്റ്റ് മാസത്തിൽ ആരംഭിക്കും. ആദ്യ ടെസ്റ്റ് ആഗസ്റ്റ് നാലിനാണ് ആരംഭിക്കുന്നത്. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ അവസാന മത്സരം സെപ്തംബർ 10 മുതൽ 14 വരെ നടക്കും.

പുരുഷതാരങ്ങളിൽ വൃദ്ധിമാൻസാഹയും പ്രസിദ്ധ്കൃഷ്ണയും കൊറോണ ഭേദമായതിനെ തുടർന്ന് രണ്ടു ദിവസം മുന്നേ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. മുഖ്യപരിശീലകനായ രവിശാസ്ത്രിയും നായകൻ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഇന്നലെ ഹോട്ടലിലെത്തി. താരങ്ങളുടെ കുടുംബത്തെ പര്യടനത്തിൽ ഒപ്പം കൂട്ടുന്ന കാര്യത്തിൽ ഉടൻ
തീരുമാനമാകുമെന്നും രവിശാസ്ത്രി പറഞ്ഞു. മൂന്നു മാസം കുടുംബത്തിൽ നിന്നും അകന്നു നിൽക്കാൻ സാധിക്കില്ലെന്നതിനാൽ ബി.സി.സി.ഐ അതിനുള്ള സംവിധാനം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

വനിതാ ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നത് ജൂൺ 16നാണ്. ഒരു ടെസ്റ്റ്, മൂന്ന് ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണുള്ളത്.

Tags: india cricket
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies