ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2026, 12:22 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ബോളിവുഡ് താരം ടൈഗര്‍ ഷ്‌റോഫിനെ ലക്ഷ്യമിട്ടുള്ള വെടിവയ്പ്പ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍ ഉറപ്പിച്ചിരുന്നതായാണ് അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍. കാലിഫോര്‍ണിയയിലിരുന്ന് പ്രതികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായി സംശയിക്കുന്ന അനില്‍ പണ്ഡിറ്റ് പണവും വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്തതായി അറസ്റ്റിലായവര്‍ മൊഴി നല്‍കിയെന്നാണ് വിവരം. മുംബൈ പൊലീസിന്റെ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെ രാജസ്ഥാനിലെ കോട്ടയിലെ റെയില്‍വേ കോളനി പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. രാത്രിയില്‍ വിവിധ ഘട്ടങ്ങളിലായി നടത്തിയ ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ഒക്ടോബര്‍ 20ന് രാവിലെ എട്ടുമണിയോടെ പ്രതികളെ റോഡ് മാര്‍ഗം മുംബൈയിലേക്ക് കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അനില്‍ പണ്ഡിറ്റ് വിദേശത്തുനിന്ന് നിര്‍ദേശങ്ങള്‍ നല്‍കുകയും പണവും ആയുധങ്ങളും എത്തിച്ചുനല്‍കുകയും ചെയ്തിട്ടുണ്ടാകാമെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. ‘ജാംഗി’ എന്ന ആപ്പ് വഴിയാണ് പ്രതികള്‍ ഇയാളുമായി ആശയവിനിമയം നടത്തിയിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ നേരിട്ട് കണ്ടിട്ടില്ലെന്നും പ്രതികള്‍ മൊഴി നല്‍കിയതായി പറയുന്നു. മുംബൈയില്‍ കഴിയുന്നതിനിടെ പ്രതികള്‍ക്ക് ദിവസവും 5,000 മുതല്‍ 10,000 രൂപ വരെ ഓണ്‍ലൈനായി ലഭിച്ചിരുന്നതായാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. നേരിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ ഒഴിവാക്കാന്‍ പ്രാദേശിക കടയുടമകളുടെയോ മറ്റുള്ളവരുടെയോ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ചാണ് പണം കൈപ്പറ്റിയതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

വെടിവയ്പ്പിനുശേഷം പ്രതികള്‍ അന്ധേരി റെയില്‍വേ സ്റ്റേഷനിലെത്തി ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്തു. രണ്ടോ മൂന്നോ സ്റ്റേഷനുകള്‍ക്കുശേഷം ഇറങ്ങിയ ഇവര്‍ ഓണ്‍ലൈന്‍ ടാക്‌സിയില്‍ സൂറത്തിലേക്ക് പോയെന്നും അവിടെനിന്ന് പൂനെ-ജയ്പൂര്‍ ട്രെയിനില്‍ കയറിയെന്നുമാണ് അന്വേഷണസംഘം കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തിരിച്ചറിയാതിരിക്കാനായി യാത്രയ്‌ക്കിടെ മുടി മുറിക്കുകയും വസ്ത്രം മാറുകയും ചെയ്തിരുന്നു. കോട്ടയില്‍നിന്ന് പിടികൂടുമ്പോള്‍ ഇവരുടെ രൂപഭാവങ്ങളില്‍ മാറ്റമുണ്ടായിരുന്നുവെന്നും ബാഗില്‍ വസ്ത്രങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ആയുധങ്ങള്‍ എവിടെയെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. മോഷ്ടിക്കപ്പെട്ട മോട്ടോര്‍ സൈക്കിള്‍ പ്രതികള്‍ക്ക് ലഭ്യമാക്കിയത് ഋതിക് എന്നയാളാണെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ഇന്‍ഡോറിലെയും മുംബൈയിലെയും ബന്ധങ്ങള്‍ വഴിയാണ് പ്രതികള്‍ക്ക് ആയുധങ്ങള്‍ ലഭിച്ചതെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരം.

ആയുധങ്ങള്‍ കൈമാറാന്‍ ആരും നേരിട്ട് എത്തിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പകരം, മാലിന്യക്കൂമ്പാരത്തിന് സമീപം പെട്ടിയില്‍ ഒളിപ്പിച്ചുവെച്ച ആയുധങ്ങള്‍ എവിടെനിന്ന് എടുക്കണമെന്ന് വ്യക്തമാക്കുന്ന വീഡിയോകളും സ്ഥലവിവരങ്ങളും അയച്ചുകൊടുക്കുകയായിരുന്നുവെന്നാണ് സൂചന. ആശയവിനിമയത്തിന് ഉപയോഗിച്ച ‘ജാംഗി’ ആപ്പില്‍ അക്കൗണ്ട് തുടങ്ങാന്‍ ഫോണ്‍ നമ്പറോ വ്യക്തിഗത വിവരങ്ങളോ ആവശ്യമില്ലെന്നാണ് പറയപ്പെടുന്നത്. പിടിക്കപ്പെടാതിരിക്കാനായി സംഭാഷണങ്ങള്‍ക്കുശേഷം സിം കാര്‍ഡുകള്‍ നശിപ്പിച്ചുകളഞ്ഞതായും അന്വേഷണസംഘം സംശയിക്കുന്നു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

പ്രതികളായ റെഹാനും ഫൂല്‍ സിംഗും നേരത്തേ അമൃത്സറില്‍ ഒരു വ്യവസായിക്കെതിരെ നടന്ന ആക്രമണത്തില്‍ പങ്കെടുത്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആ സംഭവത്തിലെ ഇവരുടെ പങ്ക്, ആയുധങ്ങളുടെ ഉറവിടം, വിദേശത്തുനിന്ന് നിര്‍ദേശങ്ങള്‍ നല്‍കിയതായി സംശയിക്കുന്ന വ്യക്തിയുടെ പങ്കാളിത്തം എന്നിവയില്‍ അന്വേഷണം തുടരുകയാണ്.

Tags: casegun shotTiger Shroff
Share
Tweet
SendShare

More News from this section

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

Latest News

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies