ചെന്നൈയിലെ വീട്ടിൽ ലോക്ഡൗൺ വർക്കൗട്ടുമായി മോഹൻലാൽ: വീഡിയോ ഏറ്റെടുത്ത് ആരാധകർ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ചെന്നൈയിലെ വീട്ടിൽ ലോക്ഡൗൺ വർക്കൗട്ടുമായി മോഹൻലാൽ: വീഡിയോ ഏറ്റെടുത്ത് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2021, 12:13 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തിരക്കുകൾക്കിടിയിലും ഫിറ്റ്‌നസിന്റെ കാര്യത്തിൽ അതീവ ശ്രദ്ധപുലർത്താറുള്ള താരമാണ് മോഹൻലാൽ. സിനിമകൾക്കായി അദ്ദേഹം വരുത്താറുള്ള ഫിറ്റ്‌നസ് മാറ്റങ്ങൾ ശ്രദ്ധനേടാറുമുണ്ട്. തന്റെ വർക്കൗട്ട് വീഡിയോകളെല്ലാം അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ഇടയ്‌ക്ക് പങ്കുവെയ്‌ക്കാറുണ്ട്. അത്തരത്തിലൊരു വർക്കൗട്ട് വീഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. ലോക്ഡൗൺ കാലത്ത് ചെന്നൈയിലെ വീട്ടിലാണ് മോഹൻലാലുള്ളത്.

ചെന്നൈയിലെ വീട്ടിലെ ബാൽക്കണിയിൽ നിന്ന് വ്യായാമം ചെയ്യുന്ന വീഡിയോയാണ് സുഹൃത്ത് സമീർ ഹംസ പങ്കുവെച്ചിരിക്കുന്നത്. സ്‌കിപ്പിങ്‌റോപ്പ്, പഞ്ചിങ് ബാഗ് എന്നിവ ഉപയോഗിച്ചാണ് മോഹൻലാൽ വ്യായാമം ചെയ്യുന്നത്. കടലിന് അടുത്തായിട്ടാണ് ലാലേട്ടന്റെ ചെന്നൈയിലെ വീട്. താടി നീട്ടി വളർത്തിയ ലുക്കിലാണ് പുതിയ വീഡിയോയിൽ മോഹൻലാലിനെ കാണാനാകുക.

മോഹൻലാൽ ബോക്‌സിങ് പ്രമേയമായ ചിത്രത്തിൽ നായകനാകുമെന്ന വാർത്ത വന്നതോടെ കൂടി താരത്തിന്റെ വ്യത്യസ്ത ഫിറ്റ്‌നസ് വർക്കൗട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗം ആവാറുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് ഇത്. ബോക്‌സിങ് ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദർശനാണ്. സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അതേസമയം ആദ്യ സംവിധാന സംരംഭമായ ബറോസാണ് ഇപ്പോൾ താരത്തിന്റേതായി പുരോഗമിക്കുന്ന സിനിമ. ഗോവയിൽ ആദ്യ ഷെഡ്യൂൾ പൂർത്തിയായതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വിദേശ താരങ്ങളും മലയാളത്തിന്റെ ശ്രദ്ധേയമായ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ബറോസിന് പുറമെ മരക്കാർ അറബിക്കടലിന്റെ സിംഹം, ആറാട്ട്, എമ്പുരാൻ തുടങ്ങിയ ചിത്രങ്ങളാണ് പുറത്തുവരാനുള്ളത്.

View this post on Instagram

A post shared by Sameer Hamsa (@sameer_hamsa)

 

Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

മനുസ്മൃതിയെ വിമർശിക്കുന്ന രാഹുൽ  ശരിയത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചിട്ടുണ്ടോ? തുറന്ന വെല്ലുവിളിയുമായി ഹിമന്ത ബിശ്വ ശർമ്മ

ജുറെലിന്റെ സെഞ്ചുറി, സ്വന്തം നേട്ടം പോലെ ആഘോഷിച്ച് സിറാജ്; വീഡിയോ

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

കേരളത്തിലെ റബർ കർഷകർക്ക് മോദി സർക്കാരിന്റെ ഓണസമ്മാനം; പുതുപ്പള്ളിയിലെ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്‌ക്ക് നിർണായക പദവി

‘മുത്തച്ഛന്‍ കര്‍ഷന്‍; അച്ഛന്‍ സൈനികനും; അവരെ ഒരിക്കലും മറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’; ആ സല്യൂട്ട് അവര്‍ക്കുള്ളത്: ധ്രുവ് ജുറെല്‍

സൗദിയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നത് പണം മാത്രമല്ല; സ്ത്രീകളെക്കുറിച്ചുള്ള യാഥാസ്ഥിതിക ചിന്തകളും? ലോകബാങ്ക് പഠനം ചർച്ചയാകുന്നു; ഗൗരവമായി പരിശോധിക്കണമെന്ന് ശശി തരൂർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies