മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രക്ഷിത് ഷെട്ടി നായകനായഭിനയിക്കുന്ന 777 ചാർലി. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി, മലയാളിയായ കിരൺ രാജ് സംവിധാനം ചെയ്യുന്ന ‘ചിത്രത്തിൽ’ വിനീത് ശ്രീനിവാസൻ മലയാളഗാനം ആലപിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത.
ഏകാന്തതയിൽ തളച്ചിടപ്പെട്ട നായകന്റെ ജീവിതത്തിലേയ്‌ക്ക് വികൃതിയായ ഒരു നായ കടന്നു വരുന്നതും ഇവർ തമ്മിലുള്ള ആത്മബന്ധവുമാണ് ചിത്രം. രക്ഷിത് ഷെട്ടിയും സംഗീത ശൃംഗേരിയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി എസ് ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവർ ചേർന്നാണ് നിർമ്മാണം. വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ ടീസർ സോങ്ങ് ആലപിച്ചിരിക്കുന്നത്.
സംഗീത സംവിധാനം: നോബിൻ പോൾ, ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്, എഡിറ്റിംഗ്: പ്രതീക് ഷെട്ടി, സംഭാഷണം: കിരൺരാജ് കെ, രാജ് ബി ഷെട്ടി, അഭിജിത്ത് മഹേഷ്, പ്രൊഡക്ഷൻ മാനേജർ: ശശിധര ബി, രാജേഷ് കെ സ്, വരികൾ: മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചൻ, അഖിൽ എം ബോസ്, ആദി, കോസ്റ്റ്യൂം ഡിസൈനർ പ്രഗതി ഋഷബ് ഷെട്ടി, പ്രൊഡക്ഷൻ ഡിസൈനർ: ഉല്ലാസ് ഹൈദർ, സ്റ്റണ്ട്: വിക്രം മോർ, സൗണ്ട് ഡിസൈൻ: എം ആർ രാജാകൃഷ്ണൻ, സൂപ്പർവൈസിംഗ് പ്രൊഡ്യൂസർ: കൃഷ്ണ ബാനർജി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ്: ബിനയ് ഖാൻഡൽവാൽ, സുധീ ഡി, കളറിസ്റ്റ്: രമേശ് സി പി, സൗണ്ട് ഇഫക്ട്സ്: ഒലി സൗണ്ട് ലാബ്സ്, പി ആർ ഓ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഹെയിൻസ്.















