സിനിമ താരങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചില താരങ്ങളുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ തന്നെ ആരാണെന്ന് നമുക്ക് പിടി കിട്ടും എന്നാല്‍ ചിലരെ അത്ര പെട്ടന്ന് പിടി കിട്ടുകയുമില്ല, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത് ഒരു താരദമ്പതികളുടെ കുട്ടിക്കാല ചിത്രമാണ്. മലയാളികളുടെ ഇഷ്ട താരദമ്പതികളായ സംയുക്താവര്മ്മയുടേയും ബിജുമേനോന്റേയും കുട്ടിക്കാല ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സംയുക്ത വര്‍മ്മയുടെ കുട്ടിക്കാല ചിത്രങ്ങള്‍ ഇതിനു മുന്‍പും സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ വന്നുപോയിട്ടുണ്ട്. എന്നാല്‍ ബിജു മേനോന്റെ കുട്ടിക്കാല ചിത്രം സോഷ്യല്‍ മീഡിയയില്‍ അത്ര പരിചിതമല്ല. ചിത്രത്തില്‍ നിന്നും സംയുക്തയെ നമുക്ക് പിടിക്കുമെങ്കിലും ബിജുമേനോനെ അത്ര പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുകയില്ല.
അഭിനയിച്ച കഥാപാത്രങ്ങളിലൂടെ എല്ലാംതന്നെ പ്രേക്ഷക മനസുകളില്‍ ഇടം കണ്ടെത്തിയ താര ജോഡികളാണ് സംയുക്താവര്‍മ്മയും ബിജുമേനോനും. ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച് വളരെ ചെറിയ കാലയളവില്‍ തന്നെ ആരാധക മനസില്‍ സ്ഥാനം നേടിയ സംയുക്താവര്‍മ്മ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ബിജു മേനോന്- സംയുക്ത ദമ്പതികള്‍ക്ക് ദക്ഷ് ധാര്‍മിക് എന്നൊരു മകനുണ്ട്.
Comments