കോട്ടയം: വൈക്കത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ കട്ടിലിൽ മരിച്ച നിലയിലും, ഭർത്താവ് വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലും ആണ് കാണപ്പെട്ടത്. വൈക്കം ചെമ്മനാകരി, ആഞ്ചിലത്തറയിൽ തങ്കച്ചൻ(58), ഭാര്യ ഓമന(54)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നു രാവിലെ ഇരുവരേയും കാണാത്തതിനെ തുടർന്ന് സമീപത്ത് താമസിക്കുന്ന ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇരുവരും കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് രോഗമുക്തി നേടിയത്.
ഓമന ഹൃദ്രോഗി കൂടിയാണ്. ഭാര്യ രാത്രിയിൽ മരിച്ചതറിഞ്ഞ് ഭർത്താവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. വൈക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments