2021 ഗോള്‍ഡ് വിങ് ടൂര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹോണ്ട; വില 37 ലക്ഷം മുതൽ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

2021 ഗോള്‍ഡ് വിങ് ടൂര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹോണ്ട; വില 37 ലക്ഷം മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2021, 04:58 pm IST
FacebookTwitterWhatsAppTelegram

മുംബൈ: 2021 ഗോള്‍ഡ് വിങ് ടൂര്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ആഡംബര ടൂറിങിന്റെ പര്യായമായ പുതിയ മോഡല്‍ പൂര്‍ണമായും ജപ്പാനില്‍ നിര്‍മിച്ചാണ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്. എക്സ്‌ക്ലൂസീവ് പ്രീമിയം ഡീലര്‍ഷിപ്പുകളായ കൊച്ചി, ഗുരുഗ്രാം, മുംബൈ, ബെംഗളൂരു, ഇന്‍ഡോര്‍, ഹൈദരാബാദ് എന്നീ ബിഗ്വിങ് ടോപ്പ്ലൈനുകളില്‍ 2021 ഗോള്‍ഡ് വിങ് ടൂറിനായുള്ള ബുക്കിങ് തുടങ്ങി. ജൂലൈ മാസത്തോടെ വിതരണം തുടങ്ങും. പേള്‍ ഗ്ലെയര്‍ വൈറ്റ് നിറത്തിലുള്ള മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലിന് 37,20,342 രൂപയും, ഗണ്‍മെറ്റല്‍ ബ്ലാക്ക് മെറ്റാലിക്-മാറ്റ് മോറിയന്‍ ബ്ലാക്ക് നിറങ്ങളില്‍ ലഭ്യമായ ഡിസിടി പ്ലസ് എയര്‍ ബാഗ് മോഡലിന് 39,16,055 രൂപയുമായാണ് ഗുരുഗ്രാം എക്സ് ഷോറൂം വില.

സ്‌റ്റൈലിങിലും കരുത്തിലും ഏറെ സവിശേഷതകളോടെയാണ് 2021 ഗോള്‍ഡ് വിങ് ടൂര്‍ വിപണിയിലെത്തുന്നത്. ഡബിള്‍ വിഷ്ബോണ്‍ ഫ്രണ്ട് സസ്പെന്‍ഷന്‍, ആറ് സിലിണ്ടര്‍ എഞ്ചിന്‍ എക്സ്ഹോസ്റ്റുകള്‍, വിപുലീകരിച്ച ഇലക്ട്രിക് സ്‌ക്രീന്‍ എന്നിവക്ക് പുറമെ ഇരട്ട എല്‍ഇഡി ഫോഗ് ലൈറ്റുകളും ക്രൂയിസ് കണ്‍ട്രോള്‍ സ്വിച്ചും ഗോള്‍ഡ് വിങ് ടൂറില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓഡിയോ, നാവിഗേഷന്‍ വിവരങ്ങള്‍ നല്‍കുന്നതാണ് 7 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്ടി ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്പ്ലേ സ്‌ക്രീന്‍. റൈഡിങ് മോഡുകളും സസ്പെന്‍ഷന്‍ ക്രമീകരണവും ഇതില്‍ നടത്താം. ടയര്‍ പ്രഷറും സംഖ്യാരൂപത്തില്‍ പ്രദര്‍ശിപ്പിക്കും. വാഹനത്തിന്റെ എല്ലാ സംവിധാനങ്ങളെ സജീവമാക്കാവുന്ന തരത്തിലാണ് സ്മാര്‍ട്ട് കീ.

റിയര്‍ ടോപ്പ് ബോക്സില്‍ 11 ലിറ്റര്‍ അധികമായി ചേര്‍ത്തതോടെ പുതിയ മോഡലിന്റെ മൊത്തം ലഗേജ് ശേഷി 121 ലിറ്ററായി. സ്മാര്‍ട്ട് കീ ഉപയോഗിച്ച് എല്ലാ ബോക്സുകളും തുറക്കാവുന്നതിനാല്‍ ലഗേജുകളുടെ കൈകാര്യം എളുപ്പമാവും. ആപ്പിള്‍ കാര്‍പ്ലേയ്‌ക്ക് പുറമെ ആന്‍ഡ്രോയിഡ് ഓട്ടോയും ചേര്‍ത്തു. രണ്ട് യുഎസ്ബി ടൈപ്പ്സി പോര്‍ട്ടുകളും ഗാള്‍ഡ് വിങ് ടൂറിലുണ്ട്. ഭാരം കുറഞ്ഞ സ്പീക്കറുകള്‍ മികച്ച ശബ്ദ നിലവാരം ഉറപ്പാക്കും. പാസഞ്ചര്‍ ഓഡിയോ കണ്‍ട്രോളര്‍ സ്വിച്ച്, ഗൈറോകോംപാസ് ഉള്‍പ്പെടുന്ന നാവിഗേഷന്‍ സിസ്റ്റം തുടങ്ങിയവയും ഡിസ്പ്ലേയില്‍ സജീകരിച്ചിട്ടുണ്ട്. 21.1 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി.

1,833 സിസി ലിക്വിഡ്-കൂള്‍ഡ് 4-സ്ട്രോക്ക് 24-വാല്‍വ് എസ്ഒഎച്ച്സി ഫല്‍റ്റ്-6 എഞ്ചിനാണ് 2021 മോഡലിന്. ഇത് 5,500 ആര്‍പിഎമ്മില്‍ 93 കിലോവാട്ട് കരുത്തും, 4,500 ആര്‍പിഎമ്മില്‍ 170 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ത്രോട്ടില്‍ ബൈ വയര്‍ എഞ്ചിന്‍ മാനേജ്മെന്റില്‍ ടൂര്‍, സ്പോര്‍ട്ട്, ഇക്കോണ്‍, റെയിന്‍ എന്നിങ്ങനെ നാല് റൈഡ് മോഡുകള്‍ കൂടി ചേര്‍ത്തിട്ടുണ്ട്. ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ (എച്ച്എസ്ടിസി), ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ (ഐഎസ്ജി), ഐഡ്ലിങ് സ്റ്റോപ്പ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് (എച്ച്എസ്എ) തുടങ്ങിയ ഫീച്ചറുകള്‍ യാത്ര കൂടുതല്‍ അനായാസമാക്കും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ ക്യാം ഡാംപ്പറും ഘടിപ്പിച്ചിട്ടുണ്ട്. 7 സ്പീഡ് ഫോര്‍വേഡുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ (ഡിസിടി). ക്രീപ്പ് ഫോര്‍വേര്‍ഡ്, ബാക്ക് ഫങ്ഷനാണ് മറ്റൊരു സവിശേഷത.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies