ഭൂമികുലുക്കം ഉണ്ടാകുന്നതിന് പ്രത്യേകതകളൊന്നുമില്ല… എന്നാല്‍ എല്ലാവര്‍ഷവും ഒരേ സമയത്ത് ഭൂമി കുലുങ്ങിയാലോ…കേള്‍ക്കുമ്പോള്‍ ഏറെ കൗതുകം തോന്നുമെങ്കിലും സംഗതി ഉളളതു തന്നെ. മെക്സിക്കോയിലെ ചിചെന്‍ ഇറ്റ്സയില്‍ വര്‍ഷവും ജൂലൈ മാസത്തില്‍ ഭൂമി കുലുങ്ങും. യുനോസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംനേടിയ ഈ നഗരത്തില്‍ വര്‍ഷം തോറും ഉണ്ടാകുന്ന ഈ ഭൂകമ്പത്തിന് പിന്നിലുള്ള കാരണത്തെക്കുറിച്ച് ഗവേഷകര്‍ക്ക് അടക്കം ആര്‍ക്കും ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. 2007 മുതല്‍ ഈ നഗരം പുതിയ ലോകാത്ഭുതങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്തിട്ടുണ്ട്. ചിചെന്‍ ഇറ്റ്സയിലെ കുക്കുല്‍കന്‍ ക്ഷേത്രമായ എല്‍ കാസ്റ്റിലോയാണ് ലോകാത്ഭുതങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്തത്.
ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്. എന്നാല്‍ വിനോസഞ്ചാരികള്‍ക്ക് ഈ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ല. ഈ ക്ഷേത്രത്തില്‍ പുരാത മായന്‍ സംസ്‌കാര കാലത്ത് നിര്‍മിക്കപ്പെട്ട പുരാതനമായ ഒരു പിരമിഡും ഇതിനിടയില്‍ മായന്മാരുടെ പുരാതനമായ വിശ്വാസങ്ങളെക്കുറിച്ച് പറയുന്ന ഒരു ഭൂഗര്‍ഭ രഹസ്യപാതയും സ്ഥിതി ചെയ്യുന്നുണ്ട്. മായന്മാര്‍ മനുഷ്യബലി പോലുള്ള ചടങ്ങുകള്‍ നടത്തിയിരുന്ന ഇടത്തിലേക്കായിരിക്കാം ഈ രഹസ്യപാത എന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
എന്നാല്‍ ഈ നഗരത്തിലെ ആളുകളുടെ പ്രധാനപ്പെട്ട ദൈവമായ കുക്കുല്‍കന്‍. ഒരിക്കല്‍ ഒരു സ്ത്രീയുടെ വയറ്റില്‍ ചിറകുള്ള പാമ്പായി പിറന്നുവെന്നും അവന്റെ സഹോദരി മറ്റാരും കാണാതെ കുക്കുലനെ ഒരു ഗുഹയില്‍ ഒളിപ്പിച്ച്. ദിവസവും അവനുള്ള ഭക്ഷണവും അവള്‍ അവിടെ എത്തിച്ചു നല്‍കി എന്നും പിന്നീട് വളര്‍ന്ന് വലുതായ കുക്കുല്‍കന്‍ അവിടെ നിന്നും പറന്ന് കടലിലേക്ക് പോയെന്നും. താന്‍ ജീവനോടെ ഉണ്ടെന്ന് കാണിക്കാനായി എല്ലാവര്‍ഷവും കുക്കുല്‍കന്‍ എത്തുന്നതാണ് ഈ ഭൂകമ്പത്തിന് കാരണം എന്നുളള രസകരമായൊരു വിശ്വാസം കൂടിയുണ്ട് .















