പാരിസ്: ലിയനാർഡോ ഡാവിഞ്ചിയുടെ മോണാലിസ പകർപ്പ് ലേലത്തിൽ വിറ്റു. വില 29 ലക്ഷം യൂറോക്കാണ് (ഏകദേശം 25.51 കോടിയിലേറെ രൂപ) പാരിസിൽ നടന്ന രാജ്യാന്തര ലേലത്തിൽ ചിത്രം വിറ്റു പോയത്. പുരാവസ്തു സംഭരണം നടത്തുന്ന യൂറോപ്യൻ പൗരനാണ് ചിത്രം ലേലത്തിൽ വാങ്ങിയത്. മോണാലിസ പകർപ്പുകളുടെ വിൽപനയിലെ റെക്കോർഡ് വിലയാണിത്.
17-ാം നൂറ്റാണ്ടിലെ പകർപ്പാണ് ലേലത്തിൽ വിറ്റത്. ഹെക്കിങ് മോണാലിസ എന്ന് അറിയപ്പെടുന്ന ഈ പകർപ്പ് യഥാർത്ഥ മോണാലിസ പകർപ്പ് തന്നെയാണെന്ന് അതിന്റെ ഉടമ റെയ്മണ്ട് ഹെക്കിങ് അവകാശപ്പെട്ടിരുന്നു. പതിനാല് പേരാണ് ലേലത്തിൽ പങ്കെടുത്തത്. 1950 കളിൽ പഴയവസ്തുക്കൾ വിൽക്കുന്ന കടയിൽ നിന്നാണ് റെയ്മണ്ട് ചിത്രം വാങ്ങിയത്.
പാരിസിലെ ലൂവ്ര് മ്യൂസിയത്തിലാണു ഡാവിഞ്ചി 1503കളുടെ തുടക്കത്തിൽ വരച്ച ഒറിജിനൽ മോണാലിസ സൂക്ഷിച്ചിട്ടുള്ളത്. ലോകത്തെ ഏറ്റവും പ്രശസ്തമായ ഛായാചിത്രമാണ് മോണാലിസ. ഫ്രാൻസിസ്‌കോ ദൽ ജിയോകോൺഡോ എന്ന ഫ്‌ളോറ്ൻസുകാരന്റെ ഭാര്യയായിരുന്നു മോണാലിസ. അതിനാൽ ലാ ജിയോകോൺഡോ എന്നും ചിത്രം അറിയപ്പെടുന്നുണ്ട്.
Comments