മുത്തശ്ശി കഥകളില്‍ നാം പേടിപ്പെടുത്തുന്ന രാക്ഷസ്സന്‍മാരേയും രാക്ഷസന്‍കോട്ടയെയും കുറിച്ചെല്ലാം കേട്ടിട്ടുണ്ടാവാം. എന്നാല്‍ അത്തരം കോട്ടകള്‍ വെറും കഥകളില്‍ മാത്രമല്ല അതിനെ വെല്ലുന്ന ഒരു കോട്ട നമ്മുടെ രാജ്യത്തുമുണ്ട്, കാലവന്തിന്‍ ദുര്‍ഗ് എന്ന രാക്ഷസന്‍കോട്ട. പേര് പോലെ തന്നെ കാണുമ്പോള്‍ തന്നെ പേരുപോലെ തന്നെ ഇതൊരു രാക്ഷസന്‍കോട്ട തന്നെ ഇവിടെ എത്താന്‍ ഉയരത്തിലുളള പടികള്‍ കയറി ചെല്ലണം. പകുതിയെത്തുമ്പോള്‍ പേടിച്ച് ഇറങ്ങണം എന്ന് വെച്ചാല്‍ അതിനു സാധിക്കുകയില്ല, കാരണം കയറുന്നതിനേക്കാള്‍ പ്രയാസമാണ് ഇറങ്ങാന്‍ എന്നതു തന്നെയാണ്.
പടികള്‍ക്ക് കൈവരികളോ, പിടിച്ച് കയറാനുള്ള കയറോ ഇല്ല. അതിനാല്‍ തന്നെ ഇതിലൂടെ കയറുന്നത് വളരെ പ്രയാസമായിരിക്കും. മഹാരാഷ്‌ട്രയിലെ മതേരനു തൊട്ടടുത്തായി പശ്ചിമഘട്ടത്തിലെ സഹ്യാദ്രി മലനിരയിലാണ് കാലവന്തിന്‍ ദുര്‍ഗ് സ്ഥിതി ചെയ്യുന്നത്. ചെങ്കുത്തായ പര്‍വ്വതശിഖരത്തിന്റെ മുകള്‍ തട്ടില്‍ 700 മീറ്റര്‍ ഉയരത്തിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. കാഴ്ചകളാല്‍ സമ്പന്നമാണ് ഇവിടം.
കലവന്തിന്‍ദുര്‍ഗ് കയറിക്കഴിഞ്ഞാല്‍ മുംബൈ അടക്കം മഹാരാഷ്‌ട്രയിലെ നിരവധി നഗരങ്ങള്‍ കാണാന്‍ കഴിയും. ഒക്ടോബര്‍ മുതല്‍ മെയ് വരെയുള്ള കാലമാണ് ഇവിടെ സന്ദര്‍ശിക്കാന്‍ അനുയോജ്യം. കാലവന്തിന്‍ദുര്‍ഗിലേക്ക് ട്രെക്കിംഗും നടത്താം. പരിചയമുള്ളവരുടെ സഹായത്തോടെ മാത്രമേ ഇവിടേയ്‌ക്ക് ട്രെക്കിംഗ് നടത്താനാകൂ . 500 ബി സിക്ക് മുന്‍പ് ബുദ്ധന്റെ കാലഘട്ടത്തിലെ ഈ കോട്ട ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.















