പ്രതിപക്ഷങ്ങളുടെ യോഗം പ്രഹസനം; ശരദ് പവാറിനെതിരെ ശിവസേന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിപക്ഷങ്ങളുടെ യോഗം പ്രഹസനം; ശരദ് പവാറിനെതിരെ ശിവസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2021, 03:49 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ബി.ജെ.പിക്കെതിരെ രൂപീകരിക്കാൻ തീരുമാനിച്ച പ്രതിപക്ഷ കൂട്ടായ്മ യോഗം വെറും പ്രഹസനമായിരുന്നുവെന്ന് തുറന്നുപറഞ്ഞ് ശിവസേന. എൻ.സി.പി നേതാവ് ശരദ് പവാറിനെതിരെയാണ് ശിവസേനയുടെ മുഖപത്രമായ സാമ്‌നയിൽ ലേഖനം വന്നത്. യോഗം കൊണ്ട് യാതൊരു പ്രയോജനവുമുണ്ടായില്ലെന്ന രൂക്ഷ വിമർശനമാണ് ശരദ് പവാറിനെതിരെ ഉന്നയിച്ചത്.

‘രാഷ്‌ട്ര മഞ്ച് എന്ന പേരിലാണ് ജമ്മുകശ്മീരിലെ നാഷണൽ കോൺഫറൻസ് അടക്കമുള്ളവരെ ചേർത്ത് ഡൽഹിയിലെ ശരദ്പവാറിന്റെ ഔദ്യോഗിക വസതിയിൽ യോഗം ചേർന്നത്. എന്നാൽ മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചപോലെ ഒരു ശക്തമായ തീരുമാനവും എടുക്കാനാവാതെയാണ് യോഗം പിരിഞ്ഞത്. ബി.ജെ.പിക്കെതിരെ എന്തുവിഷയമാണ് മുന്നോട്ട് വെയ്‌ക്കേണ്ടത് എന്നതിൽ പോലും തീരുമാനം ആയിട്ടില്ല.’ സാമ്‌നയിൽ മുഖപ്രസംഗത്തിൽ പറയുന്നു.

നരേന്ദ്രമോദിക്ക് ബദലായി ഏത് നേതൃത്വമാണ് രംഗത്തിറങ്ങുക എന്നതിൽ ആർക്കും ഉറപ്പില്ല. പ്രതിപക്ഷം ഒറ്റക്കെട്ടാകണം. അത് പാർലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന ത്തിലാകണം. എന്നാൽ കഴിഞ്ഞ ഏഴുവർഷം കേന്ദ്രസർ്ക്കാറിനെതിരെ ശക്തമായ പ്രതിപക്ഷം ഇന്നുവരെ ഉണ്ടായിട്ടില്ലെന്ന് മറക്കരുതെന്നും സാമ്‌ന മുഖപ്രസംഗത്തിൽ പറയുന്നു.

ബി.ജെ.പിയെ നേരിടാൻ എല്ലാവരേയും ഒന്നിപ്പിച്ച് ഒരു സഖ്യമെന്നാണ് ശരദ് പവാർ തീരുമാനിച്ചത്. എന്നാൽ തുടക്കത്തിൽ തന്നെ കോൺഗ്രസ്സിന് കൃത്യമായ പരിഗണനയില്ലെന്ന വിവാദം ആദ്യമേ കല്ലുകടിയായി. ഇതിന് പിന്നാലെയാണ് ശിവസേനയും നീരസം പ്രകടിപ്പിച്ചത്. മഹാരാഷ്‌ട്രയിൽ സഖ്യസർക്കാറുണ്ടാക്കിയ മൂന്ന് സംഘടനകളും തമ്മിൽ ദേശീയ വിഷയത്തിൽ ചേരാത്തത് പ്രതിപക്ഷ കൂട്ടായ്മയുടെ കെട്ടുറപ്പില്ലായ്മയാണ് പ്രകടമാക്കുന്നതെന്ന് മഹാരാഷ്‌ട്ര ബി.ജെ.പി ഘടകം പരിഹസിച്ചു.

Tags: sarad pawaropposition leader
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies