റോം: യൂറോകപ്പിലെ പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. ഗ്രൂപ്പ് ചാമ്പ്യന്മാർക്ക് പിന്നിലെ രണ്ടാം സ്ഥാനക്കാർ ഒട്ടും മോശക്കാരല്ലാത്ത മുൻചാമ്പ്യന്മാരും റണ്ണേഴ്‌സപ്പുക ളുമാണെന്നത് കളിയുടെ വീര്യം കൂട്ടുന്നു.
ഇറ്റലി, ബെൽജിയം, നെതർലാന്റ്‌സ്, ഇംഗ്ലണ്ട്, സ്വീഡൻ, ഫ്രാൻസ് എന്നിവരാണ് ഗ്രൂപ്പ് എ മുതൽ എഫ് വരെ ജേതാക്കളായി പ്രീക്വാർട്ടറിലേക്ക് ആദ്യം മുന്നേറിയത്. എല്ലാ ഗ്രൂപ്പിലേയും രണ്ടാം നിരക്കാരായി വെയിൽസ്, ഡെൻമാർക്ക്, ഓസ്ട്രിയ, ക്രൊയേഷ്യ, സ്‌പെയിൻ, ജർമ്മനി എന്നിവ രാണ് ആദ്യ 16ൽ കയറിയത്. ഇവർക്കൊപ്പം മികച്ച മൂന്നാം സ്ഥാനക്കാരെന്ന പരിഗണനയിൽ നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലും, സ്വിറ്റ്‌സർലാന്റും, ഉക്രൈനും, ചെക്‌റിപ്പബ്ലികും യോറോപ്പിലെ ചാമ്പ്യൻ പട്ടത്തിനായി ഇറങ്ങുകയാണ്.
ഇന്ന് ആദ്യമത്സരത്തിൽ വെയിൽസും ഡെൻമാർക്കും ഏറ്റുമുട്ടും. മറ്റൊരു മത്സരം ഇറ്റലിയും ഓസ്‌ട്രേിയയും തമ്മിലാണ്. ക്രിസ്റ്റിയൻ എറിക്‌സണിന്റെ ആകസ്മിക അപകടത്തിന്റെ ഞെട്ട ലിലും തളരാതെയാണ് ഡെൻമാർക്ക് കളിക്കാനിറങ്ങുന്നത്. ഫിൻലാന്റിനെതിരെയുള്ള മത്സര ത്തിലാണ് ക്രിസ്റ്റിയൻ കുഴഞ്ഞുവീണത്.















