കിറ്റെക്‌സിനെ ക്ഷണിച്ച് തമിഴ്‌നാട് സർക്കാർ; കേരളത്തിന് തിരിച്ചടി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കിറ്റെക്‌സിനെ ക്ഷണിച്ച് തമിഴ്‌നാട് സർക്കാർ; കേരളത്തിന് തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2021, 04:58 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സർക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും പിൻമാറാനുളള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ കിറ്റെക്‌സിനെ സംസ്ഥാനത്തേക്ക് ക്ഷണിച്ച് തമിഴ്‌നാട്. കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് ആണ് ഇക്കാര്യം അറിയിച്ചത്. തമിഴ്‌നാട്ടിൽ സൗകര്യങ്ങൾ ഒരുക്കിത്തരാമെന്നാണ് സർക്കാരിന്റെ വാഗ്ദാനം. കിറ്റെക്‌സിനെപ്പോലെ വർഷങ്ങളുടെ പാരമ്പര്യമുളള ഒരു സ്ഥാപനം പിൻമാറുന്നത് സംസ്ഥാനത്തിന്റെ വ്യവസായ മേഖലയിൽ വലിയ തിരിച്ചടി നൽകുമെന്ന അഭിപ്രായങ്ങൾക്ക് പിന്നാലെയാണ് തമിഴ്‌നാട് സർക്കാരിന്റെ ക്ഷണത്തെക്കുറിച്ച് സാബു ജേക്കബ് വ്യക്തമാക്കിയത്.

കേരളത്തിൽ നടപ്പാക്കാനിരുന്ന 3500 കോടി രൂപയുടെ പദ്ധതി തമിഴ്‌നാട്ടിൽ നടപ്പിലാക്കാനാണ് കമ്പനിയെ ക്ഷണിച്ചിരിക്കുന്നത്. നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സാബു ജേക്കബ് പറഞ്ഞു. രാഷ്‌ട്രീയ നേതാക്കളുടെ പ്രേരണയാൽ കമ്പനിയിൽ നടത്തുന്ന അനാവശ്യ പരിശോധനകളിലും പകപോക്കൽ നിലപാടുകളിലും പ്രതിഷേധിച്ചാണ് കേരളത്തിലെ പദ്ധതിയിൽ നിന്ന് പിൻമാറാൻ കിറ്റെക്‌സ് തീരുമാനിച്ചത്.

ഒരു മാസത്തിനുള്ളിൽ വിവിധ വകുപ്പുകളുടെതായി 11 പരിശോധനകളാണ് കിറ്റെക്‌സിൽ നടന്നതെന്ന് തീരുമാനം പ്രഖ്യാപിച്ച് സാബു ജേക്കബ് പറഞ്ഞിരുന്നു. ആഗോള നിക്ഷേപക സംഗമത്തിൽ ഒപ്പുവെച്ച 35000 പേർക്ക് തൊഴിലവസരമുളള 3500 കോടിയുടെ കരാറിൽ നിന്നാണ് പിന്മാറാൻ കിറ്റെക്‌സ് തീരുമാനിച്ചത്. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന തിരച്ചറിവിലാണ് തീരുമാനമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

എന്നാൽ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങൾ ഗൗരവപൂർവ്വം പരിഗണിക്കുമെന്നും മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് ഉന്നതതല പരിശോധനയും നടത്തുമെന്നും വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട തുടർചർച്ചകളോ ഫലപ്രദമായ മറ്റ് ഇടപെടലുകളോ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് വിവരം.

വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകളൊന്നും കിറ്റക്‌സിൽ നടന്നിട്ടില്ലെന്നും മറ്റ് ചില വകുപ്പുകളുടേയും സെക്ടർ മജിസ്‌ട്രേറ്റിന്റേയും പരിശോധനയാണ് നടന്നതെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.

Share
Tweet
SendShare

More News from this section

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

Latest News

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies