പത്തനംതിട്ട : ചെങ്ങന്നൂരിൽ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസ് എടുത്ത് പോലീസ്. പുലിയൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് അംഗം അമ്പാടി പ്രമോദിനെതിരെയാണ് കേസ് എടുത്തത്. ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
ആരുമില്ലാത്ത നേരത്ത് വീട്ടിലെത്തിയ പ്രമോദ് കടന്നു പിടിക്കുകയും, പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് യുവതി പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഭർത്താവുമായി പിരിഞ്ഞ് ജീവിക്കുകയാണ് യുവതി. വിവാഹ മോചനക്കേസിൽ സഹായിക്കാമെന്ന് സിപിഎം നേതാവ് വാഗ്ദാനം ചെയ്തതായും, മാനിസകമായി പീഡിപ്പിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു.
Comments