ക്ലബ് ഹൗസ് സ്വന്തം ഹൗസ് അല്ല; ചതിക്കുഴികൾ തിരിച്ചറിയണമെന്ന മുന്നറിയിപ്പുമായി പോലീസ്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്ലബ് ഹൗസ് സ്വന്തം ഹൗസ് അല്ല; ചതിക്കുഴികൾ തിരിച്ചറിയണമെന്ന മുന്നറിയിപ്പുമായി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2021, 10:34 pm IST
FacebookTwitterWhatsAppTelegram

സമൂഹമാദ്ധ്യമമായ ക്ലബ് ഹൗസിലെ ചതിക്കുഴികൾ തിരിച്ചറിയണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്നവർക്കുവേണ്ടി വലവിരിച്ച് കാത്തിരിക്കുന്ന വലിയൊരു തട്ടിപ്പുസംഘം തന്നെയുണ്ട്. ഇത് സൂക്ഷിക്കണമെന്നും പോലീസ് ഫേസ്ബുക്കിലൂടെ നൽകിയ മുന്നറിയിപ്പിൽ പറയുന്നു. ക്ലബ് ഹൗസ് സ്വന്തം ഹൗസ് അല്ല, കൈവിട്ടുപോകാതെ സൂക്ഷിക്കണം എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ പബ്ലിഷ് ചെയ്ത പോസ്റ്റിലൂടെയാണ് മുന്നറിയിപ്പ്.

അടുത്തകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സമൂഹമാദ്ധ്യമ കൂട്ടായ്മയാണ് ക്ലബ് ഹൗസ്. ഇതൊരു ഓഡിയോ ചാറ്റ് ആപ്ലിക്കേഷനാണ്. ശബ്ദമാണ് മാദ്ധ്യമം. ഇഷ്ടമുളള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാം, അനീതിക്കെതിരെ ശബ്ദമുയര്‍ത്താം, തമാശകള്‍ പറയാം, മറ്റുളളവരെ കേള്‍ക്കാം, ഉളളുതുറന്ന് ചിരിക്കാം, സൗഹൃദങ്ങള്‍ പങ്കിടാം. എല്ലാം തത്സമയം. ഇങ്ങനെ വിജ്ഞാനപ്രദമായ രീതിയില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു കോണ്‍ഫറന്‍സ് ഹാളിന് സമാനമായ അന്തരീക്ഷം ക്ലബ് ഹൗസ് ഒരുക്കി നല്‍കും. പക്ഷേ മറ്റ് സമൂഹമാദ്ധ്യമങ്ങള്‍ പോലെ തന്നെ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ക്ലബ് ഹൗസും അപകടകാരി തന്നെ. സമൂഹമാദ്ധ്യമം എന്ന പേര് അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് ക്ലബ് ഹൗസിന്‍റെ പ്രവര്‍ത്തനം. ഇവിടെ രഹസ്യങ്ങളില്ല എന്ന് പ്രത്യേകം ഓര്‍ക്കുക. പറയുന്നതെന്തും പരസ്യമാണ്. നിങ്ങള്‍ പറയുന്നതും കേള്‍ക്കുന്നതും പരസ്യമായി തത്സമയം ആ ചാറ്റ് റൂമില്‍ മുഴങ്ങും. അതുണ്ടാക്കുന്ന പൊല്ലാപ്പുകളും ചെറുതാവില്ല.

ചെറുപ്പക്കാരെയും വിദ്യാര്‍ത്ഥികളെയും ആകര്‍ഷിക്കാന്‍ വ്യത്യസ്തമായ പേരുകള്‍ നല്‍കി നിരവധി ഗ്രൂപ്പുകളാണ് ദിവസേന സൃഷ്ടിക്കപ്പെടുന്നത്. സിംഗിള്‍ ആയി വരൂ കമ്മിറ്റഡ് ആയി പോകാം, ഡിസ്പ്ലേ പിക്ച്ചര്‍ കണ്ട് പ്രണയം തുറന്ന് പറയാം, സിംഗിള്‍ ആയി വന്നു മിംഗിള്‍ ആയി പോകാം, പ്രൊപ്പോസല്‍ ചലഞ്ച്ഗെയിം എന്നിവ അവയില്‍ ചിലത് മാത്രം. ഇവയില്‍ പലതിലെയും അംഗങ്ങള്‍ പതിനൊന്നും പന്ത്രണ്ടും ക്ലാസുകളില്‍ പഠിക്കുന്നവരും 18 വയസ് തികയാത്തവരുമായ കുഞ്ഞുങ്ങളാണ്.

സമൂഹമാദ്ധ്യമങ്ങളില്‍ എന്തൊക്കെ പറയാം പങ്കുവയ്‌ക്കാം എന്നതറിയാതെ വിവേചനബുദ്ധിയില്ലാതെ യാതൊരു പരിചയവുമില്ലാത്ത ജനക്കൂട്ടത്തിന് മുന്നില്‍ സ്വകാര്യവിവരങ്ങള്‍ പരസ്യമായി വിളിച്ചുപറയുന്ന കുട്ടികള്‍ പല വോയിസ് ഗ്രൂപ്പുകളിലും സജീവമാണ്. ഇത്തരക്കാര്‍ക്കായി വലവിരിച്ച് കാത്തിരിക്കുന്ന വലിയൊരു തട്ടിപ്പുസംഘമുണ്ട്. സ്വന്തം വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും മറ്റുളളവരുടെ മുന്നില്‍ തുറന്നു കാണിക്കുന്നതിന്‍റെ ആപത്തും സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിന്‍റെ അപകടവുമൊന്നും മനസിലാക്കാതെയാണ് കുട്ടികള്‍ ഉള്‍പ്പെടെ ഈ ചതിക്കുഴിയിലേയ്‌ക്ക് ചാടുന്നത്.

സ്വയം ന്യായീകരിക്കാന്‍ പലരും പറയുന്ന വാദം ക്ലബ്ബ് ഹൗസില്‍ വോയിസ് വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയില്ല എന്നതാണ്. എന്നാല്‍ മറ്റൊരു ഫോണ്‍ ഉപയോഗിച്ചോ മറ്റ് റെക്കോര്‍ഡിംഗ് സംവിധാനങ്ങള്‍ വഴിയോ സ്ക്രീന്‍ റെക്കോര്‍ഡര്‍ ഉപയോഗിച്ചോ ഇതെല്ലാം റെക്കോര്‍ഡ് ചെയ്യാന്‍ കഴിയും. വിദ്യാലയങ്ങളിലും മറ്റും ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്ന സമയങ്ങളില്‍ പോലും കുട്ടികള്‍ പല ഗ്രൂപ്പുകളിലും സജീവമായി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു എന്നതാണ് മറ്റൊരു അപകടം. മാതാപിതാക്കളില്‍ പലരും ക്ലാസ് സമയത്ത് കുട്ടികളെ ശല്യം ചെയ്യണ്ട എന്ന് കരുതുന്നതും പല കുട്ടികളും മുതലെടുക്കും. പക്വതയില്ലാത്ത പ്രായത്തില്‍ വിവിധ ഗ്രൂപ്പുകളുടെ ആകര്‍ഷണത്തില്‍ പെട്ടുപോകുന്നവര്‍ അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന അനാവശ്യ കൂട്ടുകെട്ടുകളിൽ എത്തിപ്പെടുകയാണ് ചെയ്യുന്നതെന്നും പോലീസ് പറയുന്നു.

ShareTweetSendShare

More News from this section

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; തൃശൂരിന് ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട് , ജൂലൈ 19 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

Latest News

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

ലോര്‍ഡ്‌സില്‍ ‘ഹിറ്റ്മാന്റെ’ അവസാന ഏകദിനമോ?; രോഹിത്തിനോട് നിലപാട് വ്യക്തമാക്കി സെലക്ടര്‍മാര്‍, വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies