കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മംഗഫ് F യൂണിറ്റ് അംഗമായിരിക്കെ നിര്യാതനായ ഗോപകുമാറിന്റെ കുടുംബത്തിനുള്ള ക്ഷേമനിധി തുക കൈമാറി.
ഗോപകുമാറിന്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ വർക്കല എം.എൽ.എ വി.ജോയ് ഗോപകുമാറിന്റെ ഭാര്യ ഷൈലജക്ക് തുക കൈമാറി. ചടങ്ങിൽ സി.പി.ഐ.എം കിളിമാനൂർ ഏരിയ സെക്രട്ടറി ജയചന്ദ്രൻ,സി.പി.ഐ.എം ഏരിയ സെന്റര്‍ മെമ്പർ അഡ്വ രാജു, സി.പി.ഐ.എം നാവായിക്കുളം ലോക്കൽ സെക്രട്ടറി രവീന്ദ്രൻ ഉണ്ണിത്താൻ, സി.പി.ഐ.എം പയ്യാവേലികുളം ബ്രാഞ്ച് സെക്രട്ടറി വിജയകുമാർ, കല കുവൈറ്റ് മുൻ ഭാരവാഹികളായ ആൽബർട്ട്, മൈക്കിൾ ജോൺസൺ, പ്രിൻസ്ടൺ ഡിക്രൂസ് ,ഷാർലറ്റ് ആൽബർട്ട് തുടങ്ങിയവർ പങ്കെടുത്തു.
Comments