കാവേരി തീരത്ത് സ്ഥിതി ചെയ്യുന്ന കാടുമുടി മകുടേശ്വരക്ഷേത്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

കാവേരി തീരത്ത് സ്ഥിതി ചെയ്യുന്ന കാടുമുടി മകുടേശ്വരക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2021, 04:08 pm IST
FacebookTwitterWhatsAppTelegram

തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട ശിവ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കാവേരി തീരത്തായി സ്ഥിതി ചെയ്യുന്ന  കൊടുമുടി മകുടേശ്വരക്ഷേത്രം. തമിഴ്‌നാട്ടിലെ ഈറോഡ് കൊടുമുടി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുപ്പാണ്ടിക്കൊടുമുടി എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. സ്വയംഭൂവായ ശിലവിംഗമാണ് ഇവിടുത്തെ പ്രതിഷ്ഠ. ത്രിമൂര്‍ത്തികള്‍ക്കും വെവ്വേറേ ശ്രീകോവിലുകളുള്ള ക്ഷേത്രം കൂടിയാണിത്. ഒറ്റ മതിലകത്തു തന്നെയുള്ള 3 ശ്രീകോവിലുകള്‍ ഇവിടെ കാണാം. സരസ്വതി ദേവിക്കായി പ്രത്യേക ക്ഷേത്രമുണ്ട്. ദേവന്മാരില്‍, ദക്ഷിണാമൂര്‍ത്തി, ഹനുമാന്‍, നവഗ്രഹം എന്നിവരുടെ വിഗ്രഹങ്ങള്‍ ഇടനാഴികളിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കൊങ്കു പ്രദേശത്തെ ഏറ്റവും പ്രാധാന്യമേറിയ ക്ഷേത്രങ്ങളിലൊന്നാണിത്. സര്‍പ്പങ്ങളുടെ ദോഷകരമായ ഫലങ്ങള്‍ കുറയ്‌ക്കുന്ന പരിഹാര കേന്ദ്രം കൂടിയാണിത്.

ഐതിഹ്യം അനുസരിച്ച് ഒരിക്കല്‍ ആരാണ് കൂടുതല്‍ ശക്തനാണെന്ന് നിര്‍ണ്ണയിക്കാന്‍ ശ്രീ മഹാവിഷ്ണുവിന്റെ സര്‍പ്പമായ ആദിശേഷനും വായുഭഗവാനും തമ്മില്‍ ഒരു മത്സരം നടത്തി, മത്സരം നടത്താന്‍ ഇന്ദ്രന്‍ ചില നിയമങ്ങള്‍ നിര്‍ദ്ദേശിച്ചു. അവര്‍ മേരു പര്‍വതത്തെ മധ്യഭാഗത്ത് നിര്‍ത്തി, അത് ആദിശേഷന്‍ മുറുകെ പിടിച്ചു, ആദിശേഷനെ തള്ളിവിടാന്‍ വായു തന്റെ എല്ലാ ശക്തിയോടെയും കാറ്റ് ഊതി.

തുടര്‍ന്നുള്ള പോരാട്ടത്തില്‍, മേരുവിന്റെ കൊടുമുടി (മഗുദം) 5 കഷണങ്ങളായി വിഭജിച്ച് അഞ്ച് വ്യത്യസ്ത സ്ഥലങ്ങളില്‍ വീണു. അതില്‍ വജ്രം വീണ സ്ഥലമാണ് കൊടുമുടി എന്നാണ് വിശ്വാസം. വജ്രം സ്വയംഭൂ ലിംഗമായി മാറുകയും ബാക്കി കല്ലുകള്‍ കുന്നുകള്‍ ആയി മാറുകയും ചെയ്തു.

ഈ ക്ഷേത്രത്തിലെ പുണ്യവൃക്ഷം വണ്ണി മരമാണ്. വഹ്നി മരം എന്നും വന്നിമരം എന്നും ഇതറിയപ്പെടുന്നു. സാധാരണയായി അഞ്ചു മീറ്ററില്‍ താഴെ മാത്രം വളരുന്ന ഈ മരം ഇവിടെ വടവൃക്ഷം പോലെയാണ് വളര്‍ന്നു നില്‍ക്കുന്നത്. രണ്ടായിരം മുതല്‍ നാലായിരം വര്‍ഷം വരെ പഴക്കം ഈ മരത്തിനുണ്ട്. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരുടെ പൂര്‍ണ്ണ ചൈതന്യം ഇവിടെയുണ്ട് എന്നാണ് വിശ്വാസം.

ഇതിന്റെ ഇല ഒരു കലത്തില്‍ വെള്ളത്തില്‍ മുക്കിയാല്‍, വെള്ളം വര്‍ഷങ്ങളോളം അതിന്റെ പരിശുദ്ധി നിലനിര്‍ത്തുന്നു എന്നാണ് വിശ്വാസം. ഏപ്രില്‍-മെയ് മാസങ്ങളില്‍ 11 ദിവസം നടക്കുന്ന ചിത്തിരായ് തിരുനാള്‍ ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ ‘ആടി പെറുക്കു’ ദിനത്തിലും ഭക്തര്‍ ധാരാളം വരുന്നുണ്ട്. അമാവാസി, പൗര്‍ണ്ണമി, പ്രദോഷം, ദിവസങ്ങളില്‍ പ്രത്യേക പൂജകള്‍ ഈ ക്ഷേത്രത്തില്‍ നടത്തുന്നു. രാവിലെ 06.00 മുതല്‍ ഉച്ചയ്‌ക്ക് 12.00 വരെയും വൈകുന്നേരം 04.00 മുതല്‍ 09.00 വരെയും ആണ് കൊടുമുടി മകുടേശ്വരക്ഷേത്രം പൂജാ സമയം.

Tags: Tamilnadu
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies