പാലക്കാട് : തൃത്താലയിൽ മയക്കുമരുന്നിനടിമയാക്കി പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. കറുകപുത്തൂർ സ്വദേശികളായ മുഹമ്മദ്, നൗഫൽ, മേഴത്തൂർ സ്വദേശി അഭിലാഷ്, പള്ളിപ്പടി സ്വദേശി ഷാഹുൽ, വടക്കാഞ്ചേരി സ്വദേശി തൗസീഫ് എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
പെൺകുട്ടിയുടെ മാതാവാണ് പരാതി നൽകിയിരിക്കുന്നത്. പ്രായപൂർത്തിയാകുന്നതിന് മുൻപ് തന്നെ പെൺകുട്ടിയെ പ്രതികൾ മയക്കുമരുന്നിന് അടിമയാക്കിയതായി പരാതിയിൽ പറയുന്നു. 2019 മുതൽ പെൺകുട്ടിയെ പ്രതികൾ ചേർന്ന് പീഡിപ്പിച്ച് വരികയാണ്. പ്രതികളിൽ ഒരാൾ വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. പരാതിക്കാരിയും പുകയില വസ്തുക്കൾ ഉപയോഗിക്കുന്നയാളാണെന്നാണ് വിവരം,
നിരന്തരമായ ലഹരി ഉപയോഗത്തെ തുടർന്ന് കുട്ടിയുടെ മാനസിക നില തകരാറിലാകുകയും, ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ചികിത്സ കഴിഞ്ഞെത്തി വീട്ടിൽ തിരിച്ചെത്തിയ കുട്ടിയെ വീണ്ടും പ്രതികൾ ബലാത്സംഗം ചെയ്തിരുന്നു.
Comments