സഹകരണ മേഖലയെ കയ്യിലാക്കാൻ ഹിന്ദുത്വ ശ്രമം ; ഫെഡറലിസത്തെ തകർക്കുന്നതെന്ന് തോമസ് ഐസക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സഹകരണ മേഖലയെ കയ്യിലാക്കാൻ ഹിന്ദുത്വ ശ്രമം ; ഫെഡറലിസത്തെ തകർക്കുന്നതെന്ന് തോമസ് ഐസക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2021, 03:15 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : സഹകരണ മേഖലയെ തകർക്കാനുള്ള ഹിന്ദുത്വ ശക്തികളുടെ ശ്രമമാണ് പുതിയ വകുപ്പ് രൂപീകരിച്ചതിലൂടെ പുറത്തുവരുന്നതെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. അമിത് ഷായെപ്പോലെയുള്ള ഒരാളെ വകുപ്പ് ഏൽപ്പിച്ചത് സംസ്ഥാനങ്ങളെ മറികടന്ന് സഹകരണ മേഖലയെ കൈപ്പിടിയിലൊതുക്കാനാണെന്നും തോമസ് ഐസക്ക് ആരോപിച്ചു. ഹിന്ദുത്വ അട്ടിമറി നടത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നും ഐസക്ക് ട്വീറ്റിൽ ചൂണ്ടിക്കാട്ടി.

കേന്ദ്ര മന്ത്രിസഭ പുന:സംഘടനയ്‌ക്ക് മുന്നോടിയായാണ് പുതിയ വകുപ്പ് രൂപീകരിച്ചത്. പുന:സംഘടനയിൽ സഹകരണ വകുപ്പ് അമിത് ഷായ്‌ക്ക് നൽകുകയും ചെയ്തു. ആഭ്യന്തര വകുപ്പിനു പുറമേയാണ് അമിത് ഷാ സഹകരണ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്നത്.

സഹകരണ വകുപ്പ് രൂപീകരിച്ചതിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാരിന്റെ നടപടി ഫെഡറലിസത്തിലുള്ള കടന്നുകയറ്റമാണെന്ന് യെച്ചൂരി പറഞ്ഞു. ട്വിറ്ററിലൂടെയാണ് സിപിഎം ജനറൽ സെക്രട്ടറിയുടെ പ്രതികരണം.കോര്‍പ്പറേറ്റുകള്‍ക്ക് വന്‍തുക ലോണ്‍ നല്‍കി പൊതുമേഖലാ ബാങ്കുകളെ കൊള്ളയടിച്ചതിന് പിന്നാലെ രാജ്യത്തെ സഹകരണ ബാങ്കുകളിലെ വന്‍ നിക്ഷേപവും കൊള്ളയടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും യെച്ചൂരി ആരോപിച്ചു.

കേരളത്തിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിംഗ് സ്ഥാപനങ്ങളിൽ വ്യാപക ക്രമക്കേടുകളും സ്വജന പക്ഷപാതവും നടക്കുന്നതായി ആരോപണം ഉയർന്നിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നത് സഹകരണ ബാങ്കുകൾ വഴിയാണെന്ന ആക്ഷേപവും നിലനിൽക്കുന്നതിനിടെയാണ് സഹകരണ വകുപ്പ് രൂപീകരണം നടക്കുന്നതും അമിത് ഷാ മന്ത്രിയായെത്തുന്നതും.

Tags: amit shathomas issac
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies