എറണാകുളം: കോതമംഗലത്ത് മേയാൻ വിട്ട പശുക്കളോട് സാമൂഹ്യവിരുദ്ധരുടെ ക്രൂരത. പശുക്കളുടെ ദേഹത്ത് ആസിഡ് ഒഴിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ചുള്ളിക്കണ്ടത്ത് ആണ് സംഭവം. മേയാൻവിട്ട പശുക്കൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. തിരിച്ചെത്തിയ പശുക്കളുടെ ദേഹത്ത് പൊള്ളിയ പാടുകൾ കണ്ടതോടെ വീട്ടുകാർ വാർഡ് അംഗത്തിന് പരാതി നൽകുകയായിരുന്നു.
പശുക്കളെ വളർത്തി ഉപജീവനം നയിക്കുന്നവരാണ് പ്രദേശത്തെ ഭൂരിഭാഗം പേരും. കഴിഞ്ഞ ഒരു വർഷക്കാലമായി പശുക്കൾക്ക് നേരെ അക്രമങ്ങൾ തുടരുകയാണ് നാട്ടുകാർ പറയുന്നു. സംഭവത്തിൽ എത്രയും വേഗം അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Comments