ഇസ്ലാമാബാദ് : ആഗോള സമൂഹത്തെ ഞെട്ടിച്ച് പാകിസ്താനിൽ വീണ്ടും കൂട്ട മതംമാറ്റം. 60 ഹിന്ദുക്കളെ ഇസ്ലാം പുരോഹിതർ ചേർന്ന് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി. സിന്ധ് പ്രവിശ്യയിലെ മാൾട്ടിയിലാണ് സംഭവം.
ആളുകളെ കൂട്ടത്തോടെ മതം മാറ്റുന്നതിന്റെ ദൃശ്യങ്ങൾ മാൾട്ടി നഗരസഭാ അദ്ധ്യക്ഷൻ അബ്ദുൾ റൗഫ് നിസാമി സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകമറിഞ്ഞത്. 60 ഹിന്ദുക്കൾ ഇസ്ലാം മതം സ്വീകരിക്കുന്നത് കാണൂ എന്ന കുറിപ്പോടെയാണ് ഇയാൾ ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തത്. പുരോഹിതൻ കലിമ ചൊല്ലിക്കൊടുക്കുന്നതും, ഹിന്ദുക്കൾ ഇത് ഏറ്റുചൊല്ലി ഇസ്ലാം മതം സ്വീകരിക്കുന്നതുമാണ് വീഡിയോയിൽ.
ഹിന്ദുക്കൾക്ക് ഇസ്ലാമിക സൂക്തങ്ങൾ ചൊല്ലിക്കൊടുക്കുന്ന വീഡിയോയും നിസാമി പങ്കുവെച്ചിട്ടുണ്ട്. അള്ളാഹുവിനെ തൃപ്തിപ്പെടുത്തുകയാണ് ഓരോ മുസ്ലീമിന്റെയും ജീവിതലക്ഷ്യമെന്ന് പുരോഹിതൻ പറയുന്നതും വീഡിയോയിൽ കേൾക്കാം.
പാക് സർക്കാർ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 4.5 മില്യൺ ഹിന്ദുക്കളാണ് രാജ്യത്ത് ഉള്ളത്. ഇതിൽ രണ്ട് ശതമാനം പേർ സിന്ധ് പ്രവിശ്യയിലാണ്. അടുത്തിടെ 13 വയസ്സുകാരിയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മതം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ട മതപരിവർത്തനം.
Comments