കൊച്ചി : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ ഇടത് നേതാവ് അർജുൻ ആയങ്കി അന്തർ സംസ്ഥാന കള്ളക്കടത്ത് സംഘത്തിലെ കണ്ണിയെന്ന് കസ്റ്റംസ്. റിമാൻഡ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിലാണ് കസ്റ്റംസ് ഇക്കാര്യം കോടതിയെ അറിയിച്ചിരിക്കുന്നത്. 14 ദിവസംകൂടി അർജുനെ റിമാൻഡ് ചെയ്യണമെന്നാണ് ആവശ്യം.
റിമാൻഡ് കാലാവധി പുതുക്കുന്ന സ്വാഭാവിക നടപടിയുടെ ഭാഗമായി അർജുനെ കോടതിയിൽ ഹാജരാക്കണം. ഇതിനിടെയാണ് റിമാൻഡ് നീട്ടണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. റിമാൻഡ് കാലാവധി അവസാനിക്കാനിരിക്കേ ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനിരിക്കുകയാണ് അർജുൻ. ഇതിനിടെയാണ് കസ്റ്റംസിന്റെ നിർണായക നീക്കം.
സംസ്ഥാനത്തിന് പുറത്തുള്ള വൻ സ്വർണക്കടത്ത് റാക്കറ്റുകളുമായി അർജുന് ബന്ധമുണ്ടെന്നാണ് കസ്റ്റംസ് അറിയിക്കുന്നത്. ഇവരുമായി ചേർന്ന് നിരവധി തവണ സംസ്ഥാനത്തിന് പുറത്തേക്ക് സ്വർണം കടത്തി. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ പേർ ഇനിയും അറസ്റ്റിലാകാനുണ്ടെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി.
Comments