ഇറ്റാനഗർ : അരുണാചൽ പ്രദേശിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. ഒരു ജവാൻ മരിച്ചു. ഏഴ് ജവാന്മാർക്ക് പരിക്കേറ്റു. അപ്പർ സിയാംഗ് ജില്ലയിലായിരുന്നു സംഭവം.
പാംഗോയിൽ നിന്നും പാൽസിയിലേക്കുള്ള വഴിമദ്ധ്യേയായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം വിട്ട് വാഹനം മറിയുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ സൈനികരാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. പ്രതികൂല കാലാവസ്ഥായാണ് വാഹനം അപകടത്തിൽപ്പെടാൻ കാരണമായതെന്ന് ഇന്തോ- ടിബറ്റൻ ബോർഡർ പോലീസ് പറഞ്ഞു.
അരുണാചലിലെ ഇന്ത്യ- ചൈന അതിർത്തിയിൽ വിന്യസിച്ച സൈനികരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മരിച്ച ജവാന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ജന്മനാട്ടിൽ എത്തിക്കും.
Comments