ഷോ കാണിക്കരുത്, പൊളിച്ചടുക്കും നിന്നെ ഞാൻ; കൊറോണ നിയന്ത്രണം പരിശോധിക്കാൻ വന്ന എസ്‌ഐയെ വിരട്ടി സിഐടിയു ഏരിയ സെക്രട്ടറി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷോ കാണിക്കരുത്, പൊളിച്ചടുക്കും നിന്നെ ഞാൻ; കൊറോണ നിയന്ത്രണം പരിശോധിക്കാൻ വന്ന എസ്‌ഐയെ വിരട്ടി സിഐടിയു ഏരിയ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2021, 04:01 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഷോ കാണിക്കരുത്, പൊളിച്ചടുക്കും നിന്നെ ഞാൻ, കൊറോണ നിയന്ത്രണം പരിശോധിക്കാനെത്തിയ എസ്‌ഐയോട് സിഐടിയു ഏരിയ സെക്രട്ടറിയുടെ വാക്കുകളാണിത്. തിരുവനന്തപുരം വിതുരയിലായിരുന്നു സംഭവം. സിപിഎം വിതുര ഏരിയ കമ്മറ്റി അംഗവും, സിഐടിയു വിതുര ഏരിയ സെക്രട്ടറിയുമായ എസ്. സഞ്ജയനാണ് പോലീസിനെ ഭീഷണിപ്പെടുത്തിയത്.

കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ച് ഓട്ടോറിക്ഷ പാർക്ക് ചെയ്യരുതെന്ന് ആവശ്യപ്പെട്ടതോടെയാണ് പോലീസിന് നേരെ സഞ്ജയൻ തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഡി കാറ്റഗറിയിലാണ് പ്രദേശമെന്ന് പോലീസുകാർ ചൂണ്ടിക്കാണിച്ചെങ്കിലും സി കാറ്റഗറിയാണെന്ന് പറഞ്ഞ് സഞ്ജയൻ തർക്കം തുടർന്നു. വാക്കുകൾ ഭീഷണിയുടെ സ്വരത്തിലേക്ക് മാറിയതോടെ മോശം സംസാരം വേണ്ടെന്നും ഇത്രയും നേരം ന്യായമായിട്ടാണ് താൻ സംസാരിച്ചതെന്നും എസ്‌ഐ പറഞ്ഞെങ്കിലും ഇനിയും സംസാരിക്കും നീയാര്? സംസാരിച്ചാൽ എന്ത് ചെയ്യുമെന്നുമായിരുന്നു സഞ്ജയന്റെ മറുപടി.

ഇടയ്‌ക്ക് എസ്‌ഐയെ തല്ലാൻ ഒരുങ്ങിയെങ്കിലും ഒപ്പമുണ്ടായിരുന്ന പോലീസുകാർ ഇടയ്‌ക്ക് കയറി പിടിച്ചുമാറ്റുകയായിരുന്നു. സംസ്ഥാനത്ത് രോഗവ്യാപനം കുറയ്‌ക്കാൻ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും രാഷ്‌ട്രീയ സ്വാധീനത്തിൽ പോലീസിനെ പോലും വിരട്ടി ഇത് അട്ടിമറിക്കുന്ന സമീപനമാണ് ഭരണകക്ഷിയിലെ പ്രാദേശിക നേതാക്കൾ നടത്തുന്നത്.

നേരത്തെ ചെങ്ങന്നൂരിൽ എസ്എഫ്‌ഐ നേതാവ് ഉൾപ്പെടെ ഇത്തരത്തിൽ പോലീസിനെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തതും വിവാദമായിരുന്നു. സംസ്ഥാനത്ത് രണ്ടാം തരംഗം ആരംഭിച്ചതിന് ശേഷം ഇനിയും രോഗവ്യാപനം പൂർണമായി നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. പ്രതിദിന രോഗബാധിതരുടെ ശരാശരി എണ്ണം പതിനായിരത്തിന് മുകളിലാണ്. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കണമെന്നാണ് പോലീസിന് ഉൾപ്പെടെ നൽകിയിരിക്കുന്ന നിർദ്ദേശം.

Tags: Policecpim leader
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies