തിരുവനന്തപുരം: കരിപ്പൂർ സ്വർണക്കള്ളക്കടത്ത് കേസിൽ ടിപി വധക്കേസ് പ്രതികളെ സംരക്ഷിക്കുന്നത് സർക്കാരെന്ന് ചന്ദ്രശേഖരന്റെ ഭാര്യയും എംഎൽഎയുമായ കെ.കെ രമ. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇക്കാര്യത്തിൽ മറുപടി പറയണമെന്ന് കെകെ രമ ആവശ്യപ്പെട്ടു.
പാർട്ടിയ്‌ക്ക് വേണ്ടിയാണ് ടിപി വധക്കേസ് പ്രതികൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് പ്രതികളെ സർക്കാർ സംരക്ഷിക്കുന്നത്. നിയമസഭയിൽ വിഷയം ശക്തമായി ഉന്നയിക്കുമെന്നും കെക രമ പറഞ്ഞു.
അതിനിടെ ടിപി വധക്കേസ് പ്രതികളുടെ ഇടപെടൽ തെളിയിക്കുന്ന വിവരങ്ങൾ പുറത്തുവന്നിട്ടും സർക്കാർ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ജയിലിൽ നിന്നുള്ള പ്രതി മുഹമ്മദ് ഷാഫിയുടെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം അടക്കം പുറത്തുവന്നിരുന്നു.
Comments