സമരം പൊളിഞ്ഞതിന് ബിജെപി നേതാക്കളെ അക്രമിച്ച് കർഷക പ്രതിഷേധക്കാർ;മുതിർന്ന ബിജെപി നേതാവും മേയറും സഞ്ചരിച്ച കാർ ആക്രമിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമരം പൊളിഞ്ഞതിന് ബിജെപി നേതാക്കളെ അക്രമിച്ച് കർഷക പ്രതിഷേധക്കാർ;മുതിർന്ന ബിജെപി നേതാവും മേയറും സഞ്ചരിച്ച കാർ ആക്രമിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2021, 07:18 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡിഗഢ്: മാസങ്ങളായി നടക്കുന്ന സമരം പൊളിഞ്ഞതിന്റെ അരിശം ബിജെപി നേതാക്കളെ കായികമായി അക്രമിച്ച് തീർക്കാൻ ശ്രമിച്ച് വീണ്ടും കർഷക പ്രതിഷേധക്കാർ. ചണ്ഡിഗഢിൽ സെക്ടർ 48 ലാണ് കർഷക പ്രതിഷേധത്തിന്റെ മറവിൽ ബിജെപി നേതാവിനെയും ചണ്ഡിഗഢ് മേയറെയും ഒരു സംഘം ആക്രമിച്ചത്. പോലീസ് നോക്കി നിൽക്കെയായിരുന്നു സംഭവം. ഇവരുടെ കാറുകൾ അക്രമികൾ കല്ലെറിഞ്ഞു തകർത്തു.

മുതിർന്ന ബിജെപി നേതാവ് സഞ്ജയ് ടൺഡനും ചണ്ഡിഗഢ് മേയർ രവി കാന്ത് ശർമ്മയുമാണ് അക്രമത്തിന് ഇരയായത്. പഞ്ചാബിന്റെ മറ്റ് ഭാഗങ്ങളിൽ ബിജെപി നേതാക്കൾക്കെതിരേ കർഷക വിഷയത്തിൽ മുൻപും അക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ചണ്ഡിഗഢിൽ ആദ്യമായിട്ടാണ് അക്രമം ഉണ്ടാകുന്നത്. ബിജെപിയുടെ മുൻ സംസ്ഥാന അദ്ധ്യക്ഷനാണ് സഞ്ജയ് ടൺഡൻ. നിലവിൽ അദ്ദേഹം ഹിമാചൽ ഘടകത്തിന്റെ ചുമതല വഹിക്കുന്ന നേതാവ് കൂടിയാണ്.

സെക്ടർ 48 ലെ മോട്ടോർ മാർക്കറ്റിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നേതാക്കൾ. ഇതിനിടയിലായിരുന്നു അക്രമം. ഇരുമ്പ് കമ്പികളും കല്ലുകളും കൊണ്ട് വാഹനത്തിൽ ഇടിക്കുകയും ഗ്ലാസുകൾ തകർക്കുകയും ചെയ്തതായി സഞ്ജയ് ടൺഡൻ പറഞ്ഞു. ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചെങ്കിലും വാഹനത്തിന്റെ ഡോർ തുറക്കാഞ്ഞതിനാൽ രക്ഷപെടുകയായിരുന്നു.

അക്രമം നടത്തിയവർ നാട്ടുകാരല്ലെന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത് എത്തിയവരാണെന്നും സഞ്ജയ് ടൺഡൻ കൂട്ടിച്ചേർത്തു. രവികാന്ത് ശർമ്മയുടെ ഔദ്യോഗിക വാഹനത്തിന് നേരെയായിരുന്നു അക്രമം. വാഹനത്തിന്റെ ഗ്ലാസ് തകർന്ന് മേയറുടെ ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ബിജെപി നേതാക്കളെ സ്ഥലത്ത് നിന്ന് പിന്തിരിപ്പിക്കാനായിരുന്നു പോലീസ് ശ്രമിച്ചത്. ഇതിൽ പ്രതിഷേധിച്ച് സെക്ടർ 34 പോലീസ് സ്‌റ്റേഷനിൽ ബിജെപി പ്രവർത്തകർ തടിച്ചുകൂടി. ഉന്നത പോലീസ് ഉദ്യോഗസ്ഥനായ കുൽദീപ് ചഹലിനെ പ്രതിഷേധം അറിയിച്ച ശേഷമാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.

Tags: Attackvehiclefarmers protestbjp leader
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies