വ്യത്യസ്തമായ നിരവധി വീഡിയോകള്‍ ദിനം പ്രതി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഏറെ കൗതുകകരമായ ഒരു വീഡിയോയാണ് സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്. മധ്യപ്രദേശിലെ മാണ്ട്ലയില്‍ മദ്യശാലയ്ക്കുള്ളില്‍ അതിക്രമിച്ചു കയറി തന്റെ പ്രിയപ്പെട്ട വിസ്കി ആസ്വദിച്ച് കുടിക്കുന്ന കുരങ്ങന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
സാധാരണയില്‍ നിന്നും വ്യത്യസ്തമായി കടന്നു വന്ന പുതിയ ഉപഭോക്താവിനെ കടയുടമ തന്നെയാണ് മദ്യശാലയിലേക്ക് സ്വാഗതം ചെയ്തത്. തുടര്‍ന്ന് തന്റെ പ്രിയപ്പെട്ട മദ്യം തിരഞ്ഞെടുക്കാനും അനുവാദവും നല്കി. വൈന്‍ ഷോപ്പിലെത്തിയ ഉപഭോക്താക്കളില്‍ ഒരാളാണ് 1.14 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ട്വിറ്ററില്‍ പങ്കിട്ടത്. കുരങ്ങന് വിസ്കി നിറഞ്ഞ മദ്യക്കുപ്പി തിരഞ്ഞടുക്കുകയും തുടര്‍ന്ന് കുപ്പിയുടെ അടപ്പ് വായകൊണ്ട് കടിച്ചു തുറക്കാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയില്‍ ഉളളത്.
കടയുടമ, കുരങ്ങന് ഒരു ബിസ്ക്കറ്റ് വച്ചുനീട്ടുന്നുണ്ടെങ്കിലും കുരങ്ങന് അതു ശ്രദ്ധിക്കുന്നു പോലുമില്ല, മദ്യത്തോടാണ് കൂടുതല്‍ താല്‍പ്പര്യം കാട്ടുന്നത്. ഇത് കണ്ടു നിന്ന ആരുംതന്നെ കുരങ്ങനെ ആട്ടിയകറ്റാന്‍ ശ്രമിച്ചില്ല. എല്ലാവരും ആ കാഴ്ച ആസ്വദിക്കുകയായിരുന്നു. മൈക്രോബ്ലോഗിംഗ് സൈറ്റിലെ ഈ വീഡിയോ ആയിരങ്ങളാണ് കണ്ടത്, കൂടാതെ രസകരമായ നിരവധി പ്രതികരണങ്ങളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്.
Comments