റിയാദ് :സൗദി അറേബ്യയിൽ 1055 കൊറോണ കേസുകളും, 12 മരണങ്ങളും, 1143 രോഗമുക്തിയും കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ അണുബാധകളുടെ എണ്ണം 509576 ആയും, മരണങ്ങൾ 8075 ആയും, രോഗമുക്തി 490696 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. റിയാദ് മേഖലയിലാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്. നിലവിൽ 10805 സജീവ കേസുകളുള്ളതിൽ 1420 പേരുടെ നില ഗുരുതരമാണ്.
Comments