കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; ക്രമക്കേടുകൾ കണ്ടെത്തിയത് രണ്ട് വർഷം മുൻപ്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; ക്രമക്കേടുകൾ കണ്ടെത്തിയത് രണ്ട് വർഷം മുൻപ്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2021, 09:59 am IST
FacebookTwitterWhatsAppTelegram

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. രണ്ട് വർഷം മുൻപു തന്നെ ബാങ്കിലെ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നതായാണ് വിവരം. 2019 ൽ നടന്ന ഓഡിറ്റിൽ ക്രമക്കേട് കണ്ടെത്തിയിരുന്നെങ്കിലും മനപ്പൂർവ്വം മറച്ചുവെയ്‌ക്കുകയായിരുന്നു.

ബാങ്കിൽ നിന്നും അധികാര പരിധിക്കപ്പുറം ഭൂപണയ വായ്പ നൽകിയെന്നും, ഒരേ ഈടിന്മേൽ പലതവണ വായ്പ നൽകിയെന്നും ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ചില നിർദ്ദേശങ്ങളും ഓഡിറ്റ് റിപ്പോർട്ടിൽ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഇത് നടപ്പിലാക്കാതെ ഭരണ സമിതി അഴിമതിയും, ക്രമക്കേടും തുടരുകയായിരുന്നു.

ഇന്നലെയാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കിൽ നൂറ് കോടിയിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. 2019 ൽ ഇടപാടുകാർ നൽകിയ ചില പരാതികളെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്. സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

നിരവധി പേരുടെ ആധാരം മൂന്നും നാലും തവണ പണയംവെച്ചന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഈ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്. ബാങ്കിൽ കാലങ്ങളായി പണയം വെച്ചിരുന്ന 46 പേരുടെ ആധാരമാണ് തട്ടിപ്പിനായി ഉപയോഗിച്ചിരിക്കുന്നത്.

പഴയ ഭരണസമിതിയാണ് ക്രമക്കേട് നടത്തിയതെന്നാണ് പുതിയ സമിതിയുടെ ആരോപണം. എന്നാൽ പഴയ ഭരണസമിതിയും പുതിയ ഭരണസമിതിയുമെല്ലാം സി.പി.എം ഭാരവാഹികളും നേതാക്കളും അവരുടെ കുടുംബാംഗങ്ങളുമാണ്. കാലങ്ങളായി ഭരണസമിതിയിലു ണ്ടായിരുന്നവരും മറ്റ് പാർട്ടി നേതാക്കൾക്കും ആഡംബര ജീവിതം നയിക്കാൻ ഇടപാടുകാരെ ഉപയോഗപ്പെടുത്തുകയായിരുന്നു. നേതാക്കൾ വീടുകളും കാറുകളും വാങ്ങിയത് സ്വന്തം ആധാരം പണയം വെച്ചിട്ടല്ലെന്നും ഇടപാടുകാർ ആരോപിക്കുന്നു.അതേസമയം തട്ടിപ്പുകാലത്തെ ഭരണസമിതി അടിയന്തിരമായി പിരിച്ചുവിട്ടെന്ന ന്യായമാണ് സി.പി.എം പറയുന്നത്.

സി.പി.എം. ജില്ലാതല നേതാക്കളടക്കം 13 പേരുടെ ഭരണ സമിതിയാണ് ബാങ്ക് ഭരിക്കുന്നത്. സംഭവത്തിൽ ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പോലീസ് കേസ്സെടുത്തിട്ടുണ്ട്.

Tags: trissur co-op bank fraudcpm-money fraud
ShareTweetSendShare

More News from this section

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies