റിയാദ് : തവക്കൽനയിൽ നിലവിലെ ആരോഗ്യ സ്ഥിതി കാണിക്കുന്നതിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റുകളോ പ്രശ്നങ്ങളോ അനുഭവപ്പെട്ടാൽ സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകളിലൂടെ മാത്രം ബന്ധപ്പെട്ട് കൃത്യമാക്കണം എന്ന് തവക്കൽന അധികൃതർ വ്യക്തമാക്കി. കൊറോണ വൈറസ് പടരുന്നത് തടയുന്നതിനും വ്യക്തികളുടെ പ്രതിരോധ കുത്തിവയ്പ്പ് നില സ്ഥിരീകരിക്കുന്നതിനും തെളിവ് നൽകുന്നതിനും നിലവിലെ രോഗബാധയോ, രോഗമുക്തി നേടിയ വിവരങ്ങളും
കൃത്യമായി രേഖപ്പെടുത്തുന്നതിന് സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ഔദ്യോഗിക കോൺടാക്റ്റ് ട്രേസിംഗ് ആപ്ലിക്കേഷനാണ് തവക്കൽന. ദേശീയ വിവര കേന്ദ്രമാണ് ഇത് വികസിപ്പിച്ചെടുത്തത്. പ്രതിരോധ കുത്തിവെയ്പ് എടുത്തവരുടെത് ഉൾപ്പെടെ
ചില പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യ നില സംബന്ധിച്ച് പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
Comments