തൃശൂർ: കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പിലെ പ്രതികൾക്ക് ഏഴിലധികം ബാങ്കുകളിൽ അക്കൗണ്ടുകളുണ്ടെന്ന് കണ്ടെത്തൽ. ഫെഡറൽ ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ഉൾപ്പെടെയുള്ള ബാങ്കുകളിലാണ് അക്കൗണ്ടുകൾ ഉള്ളത്. പ്രതികളുടെ പേരിലും സ്ഥാപനങ്ങളുടെ പേരിലും അക്കൗണ്ടുകളുണ്ട്.
പെസോ ഇന്റർനാഷണൽ, തേക്കടി റിസോർട്ട് തുടങ്ങിയവയുടെ പേരിലാണ് അക്കൗണ്ട് എടുത്തിരിക്കുന്നത്. പ്രതികളുടെ ആസ്തി വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. പ്രതികൾ കൂടുതൽ ഭൂമി ഇടപാടുകൾ നടത്തിയതായും സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും അന്വേഷണം നടത്തും.
Comments